Monday, December 31, 2007

Happy New Year



Wish you & your family a Very Happy New 2008 Year ahead!

Wednesday, December 26, 2007

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ

നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരില്വന്നെന്മാറില്പടരാനിന്നെന്
പുന്നാര തേന്‍‌കുടം വരുമോ
മുത്തിച്ചുവപ്പിക്കാന്കോരിത്തരിപ്പിക്കാന്
എത്തുമെന്നോ കള്ളനെത്തുമെന്നോ (2)
(നീലക്കുയിലേ)

കതിവന്നൂര്പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ട
കണിമഞ്ഞില്കുറിയോടെ ഇലമഞ്ഞിന്കുളിരോടെ
അവനെന്നെ തേടാറുണ്ടോ
പൂങ്കവിള്വാടാറുണ്ടോ
ആരോമലീ ആതിരാരാത്രിയിൽ അരികെ വരുമോ
(നീലക്കുയിലേ)

അയലത്തെ കൂട്ടാളര്കളിയാക്കി ചൊല്ലുമ്പോള്
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേല്വിരലോടിച്ചവളെന്റെ
കാര്യം ചൊല്ലാറുണ്ടോ
പൂമിഴി നിറയാറുണ്ടോ
അവളമ്പിളിപ്പാല്ക്കുടം തൂവിയെന്നരികില്വരുമോ
(നീലക്കുയിലേ)

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

പാലമരത്തിൽമന്ത്രങ്ങൾ ജപിക്കും
ഹരിതമധുരിത രാത്രികളിൽ
പൊൻവേണുവൂതും ഗന്ധർവ്വനോടെൻ
പ്രണയ പരിഭവമോതിവരൂ
മൺചിരാതിൽ മിന്നും വെണ്ണിലാവിൻ നാളം
കൺതുടിക്കും താളം
സഗമപതമപതപമഗരിഗമപഗരിസരി
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ദേവസദസിൽ നാദങ്ങൾ വിടർത്തും
തരളതംബുരു കമ്പികളേ
നീ പണ്ടുപാടും പാട്ടിന്റെ ഈണം
മനസ്സിൽ ഉണരും സാധകമായ്
ആലിലയ്ക്കും മേലെ കാറ്റുറങ്ങും നേരം
മാമഴയ്ക്കും നീർത്താൻ
സനിമപതമപതപമഗരിഗമപഗരിസനി

ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു

ആയിരം അജന്താ ചിത്രങ്ങളില്‍..

ആയിരം അജന്താ ചിത്രങ്ങളില്‍..
മഹാബലിപുര ശില്പ്പങ്ങളില്‍..
നമ്മുടെ മോഹങ്ങള്ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു..
ഓര്മ്മയില്ലേ.. നിനക്കൊന്നും ഓര്മ്മയില്ലേ..

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ ...
അലയുന്നു ഞാനിന്നു...
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാന്
അരികിലുണ്ടെന്നാലും നീ...
വെണ്മേഘഹംസങ്ങള്കൊണ്ടുവരേണമോ
എന്ദുഃഖസന്ദേശങ്ങള്‍...
എന്ദുഃഖസന്ദേശങ്ങള്‍...

(
ആയിരം അജന്താ)

വിദളിതരാഗത്തിന്മണിവീണതേടുന്ന
വിരഹിയാം വിരലിനെ പോലെ...
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാന്
മടിയിലണ്ടെന്നാലും നീ..
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങള്‍..
മമ നാദ നൂപുരങ്ങള്‍....

(
ആയിരം അജന്താ)

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-

വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെന്വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നില്ക്കാറുണ്ടല്ലോ
മിഴിപാകി നില്ക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെന്പടിവാതിലില്ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെന്മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു

ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ...

ഞാന്ഞാന്ഞാനെന്ന ഭാവങ്ങളേ...
പ്രാകൃതയുഗ മുഖച്ഛായകളേ....
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ.....

ആകാശ ഗോപുരത്തിന്മുകളിലുദിച്ചോ -
രാദിത്യബിംബമിതാ കടലില്മുങ്ങി..
ആയിരം ഉറുമികള്ഊരിവീശി
അംബരപ്പടവിനു മതിലുകെട്ടി...
പകല്വാണപ്പെരുമാളിന്രാജ്യഭാരം
വെറും പതിനഞ്ചു നാഴിക മാത്രം...

(ഞാന്ഞാന്ഞാനെന്ന...)

വാഹിനീതടങ്ങളില്അര്ദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ...
അംഗലാവണ്യത്തിന്അമൃതു നീട്ടി
അഷ്ടദിക്പാലകര്മതിമയക്കി..
പളുങ്കു മണ്ഡപത്തില്നിന്റെ നൃത്തം
വെറും പതിനഞ്ചു നാഴിക മാത്രം ...

(ഞാന്ഞാന്ഞാനെന്ന...)

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ

അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കല്വിളക്കുകള്പാതി മിന്നി നില്ക്കവേ
എന്തു നല്കുവാന്എന്നെ കാത്തു നിന്നു നീ
ത്രിപ്രസാധവും മൌന ചുംബനങ്ങളും
പങ്കുവെക്കുവാന്ഓടി വന്നതാനു ഞാന്
രാഗ ചന്ദനം നിന്റെ നെറ്റിയില്തൊടാന്
ഗോപ കന്യയായ്യോടി വന്നതാണു ഞാന്‍ (അമ്പല‌)

അഗ്നിസാക്ഷിയായ് ഇളത്താലി ചാര്ത്തിയെന്
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയില്ഞാന്മൂടി നില്ക്കവെ
ആദ്യാഭിലാഷസഫലമാകും
നാലാളറിയെ കൈ പിടിക്കും
തിരു നാടക ശാലയില്ചേര്ന്നു നില്ക്കും (നാലാള്‍)
യമുനാ നദിയായ് കുളിരലയിളകും നിനവില്‍ (അമ്പല‌)

ഈറനോടെ എന്നും കൈ വണങ്ങുമെന്
നിര്മ്മാല്യ പുണ്യം പകര്ന്നു തരാം
ഏറെ ജന്മമായ് ഞാന്നോമ്പു നോല്ക്കുമെന്
കൈവല്യമെല്ലാം കാഴ്ച വെക്കാം
വേളീപ്പെണ്ണായി നീ വരുമ്പോള്
നല്ലോല കുടയില്ഞാന്കൂട്ടു നില്ക്കാം (വേളി)
തുളസീ ധളമായ് തിരുമലരടികളില്വീണെന്
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കല്വിളക്കുകള്പാതി മിന്നി നില്ക്കവേ
എന്തു നല്കുവാന്എന്നെ കാത്തു ിന്നു നീ

Thursday, December 6, 2007

Language

One of the qualities of human is the languages which can efficiently and effectively uses to conversation, motivation and for so many other things. Many languages that we speak, then too are united, that's the culture of India.

Friday, June 29, 2007

മഴത്തുള്ളി Raindrop

മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!

മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.

ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...

അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രക്രുതിയുടെ പ്രണയവും ലയനവും.

പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹ്രുദയരാഗം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന്‍ ആയിരം വിരലുകള്‍.

ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?

ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!

ഇല്ലായ്മ

മരത്തെക്കുറിച്ചെഴുതിയത്
മണ്ണില്ലാത്തവന്‍

കടത്തെക്കുറിച്ചെഴുതിയത്
പണമില്ലാത്തവന്‍

തുമ്പികളെക്കുറിച്ചെഴുതിയത്
മക്കളില്ലാത്തവന്‍

പൂക്കളെക്കുറിച്ചെഴുതിയത്
കാമുകിയില്ലാത്തവന്‍

മരണത്തെക്കുറിച്ചെഴുതിയത്
ജീവിതമില്ലാത്തവന്‍

ഇതു കൊണ്ടാകാം
കവിതയെക്കുറിച്ചെഴുതുന്നവന്‍
കവിയല്ലാത്തത്

താജ് മഹല്‍

താജ്....
നിന്ടെയഴകില്‍ എന്‍ടെ കണ്ണുകള്‍ കല്ലുകൊത്തുമ്പോള്‍
പ്രണയത്തിനടെ അനശ്വരതയെക്കുറിച്ചേയല്ല
ഞാനോര്‍ക്കുന്നത്?

സ്നേഹം ഇത്രമേല്‍ സ്വാര്‍ത്ഥമോ...?

താജ്....
നിലാവില്‍ക്കുളിച്ച് നീ നഗ്നയായ് നില്‍ക്കുമ്പോള്‍
നിന്നിലേക്ക് ചാഞ്ഞുപെയ്യുന്ന മഞ്ഞുതുള്ളിയില്‍
ചോരയിറ്റുന്നുവോ....?

വേദനകൊണ്‍ട് ആരോ പിടയുന്നുവോ..?

ഇത് നിനക്കായ് അറുത്തുനേദിച്ച
ഒരു വലംകൈയുടെ തുടിപ്പ്...
ഓര്‍ക്കുന്നുവോ നീ ഈ ശില്പിയെ...?

സ്വപ്നങ്ങള്‍ വറ്റിയ എന്‍ടെ കുഴിഞ്ഞ കണ്ണുകള്‍...?
ചരിത്രത്തിന്ടെ ഏടുകളില്‍ ഞാനെവിടെ..?

ഓര്‍മ്മപുസ്തകങ്ങളിലെ നിറമുള്ള താളുകളി‌ല്‍ നീ
മുംതാസിന്‍ടെയും ഷാജഹാന്‍ടെയും
പ്രണയമധുരം തുളുമ്പുന്നു.

പറയുക...! ചരിത്രത്തിന്‍ടെ ഏത് ഓടയിലാണ്‍ എന്‍ടെ പേര്‍...?

(പേര്‍:ഞാന്‍ ‍പോലും മറവിയിലേക്ക് വലിച്ചെറിഞ്ഞത്....)

താജ്....
നിന്‍ടെ തിരുനെറ്റിയില്‍എന്‍ടെ ചോരനനഞ്ഞ വിരല്പ്പാടുകള്‍....ആരുമറിയാതെ...!!!എന്നിട്ടും ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിക്കുന്നു.....നീ എന്‍ടെ ചോരതന്നെയാണല്ലോ...?(താജ്മഹലിന്‍ടെ മുഖ്യശില്പിയുടെ വലതുകൈ ചക്രവര്‍ത്തി ഛേദിച്ച സംഭവം)

പൂമ്പാറ്റ

സുന്ദര സ്വപ്നത്തിലെന്ന പോലെ
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം കൊതിക്കറില്ലെ

മറ്റല്ലാം മറന്ന് മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ സഞരിക്കുമ്പോള്‍
പ്രക്രതിപോലും നമ്മോടൊപ്പം
പ്രണയത്തിനു കൂട്ടായി ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.

ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്‍ വിരിച്ച് വിണ്ണിലും, മണ്ണിലും, പുല്ലിലും, പൂവിലുമല്ലാം പാറിനടന്ന് സന്തോഷത്താല്‍ മതി മറക്കുമ്പോള്‍
പ്രണയം അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!

കേള്‍വി

സത്യമേവ ജയതേ!

മഹാത്മാവേ ഞങ്ങളോടു പൊറുക്കേണമേ!
അങ്ങ് പറഞ്ഞതൊന്ന്‌; ഞങ്ങള്‍ കേട്ടത് മറ്റൊന്ന്‌.
(ഞങ്ങളുടെ കേള്‍വിക്കെന്തോ പ്രശ്നമുണ്ടായിരുന്നുവോ?)

അങ്ങ് അഹിംസ എന്നു പറഞ്ഞു; പക്ഷെ ഞങ്ങള്‍‍ 'അ' കേട്ടില്ല
അങ്ങയെത്തന്നെ തട്ടിയത് അതുകൊണ്ടാണ്. സോറി.

സത്യാന്വേഷണം സത്യാഗ്രഹം എന്നൊക്കെ അങ്ങ് പറഞ്ഞപ്പോള്‍
ഞങ്ങള്‍ കേട്ടത് സദ്യ എന്നായിപ്പോയി.
തീറ്റ വിട്ടു കളിക്കാത്തത് അതുകൊണ്ടാണ്.

നിരാഹാരം എന്നു പറഞ്ഞുവല്ലേ? നീരാഹാരം എന്നു കേട്ടപ്പോള്‍ സന്തോഷമായി.
ഒരേ വെള്ളമടി അതുകൊണ്ടാണ് മഹാത്മാവേ!

ലളിതജീവിതം, സ്ത്രീപൂജ എന്നൊക്കെ പറയാന്‍ ആരു പറഞ്ഞു?
ലളിത, സ്ത്രീ ഇതു മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ."

എന്റെ ജീവിതമാണ് എന്റെ സന്ദേശം അല്ലേ?"
എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങളിലാണ് ഇപ്പോള്‍ ജീവിതം ഗുരുവേ!

കാലത്തിന്റെ കൈയില്‍നിന്ന് ചെപ്പക്കുറ്റിക്ക് ഒരെണ്ണം കിട്ടിയപ്പോള്‍
കേള്‍വി ശരിയായപോലെ.

പണ്ട് കേള്‍ക്കാതെ പോയ ആ 'അ' ഇപ്പോഴാണ് കേട്ടത്.

അസത്യമേവ ജയതേ

തേങ്ങല്‍ 2

തേങ്ങുന്നെന്‍ ഉള്ളം അറിയാതെ തേങ്ങുന്നു

തേങ്ങലിന്‍ കൂട്ടായ് കണ്ണീരു മാത്രം

ആത്മാവിന്‍ വേദന കാണാന്‍

നീ എവിടെ കാണാത്ത ദൂരം

പറന്നകന്നില്ലെ

നിന്നെ കുറിച്ചുള്ള ഓര്‍മ്മകളെന്നും

അറിയാതെ അറിയാതെ കണ്ണുനീര്‍ പറയും

എന്തിനു വെറുതെ ആശകള്‍ തന്നു നീ

ഓടി ഒളിച്ചു ദൂരെ

നീ നല്‍കിയ ചുംബന പുഷ്പങള്‍

എവിടെ ഒളിപ്പിക്കും

ആംബല്‍ കുളത്തിലെ ആംബല്‍ പറിക്കനും

പാടുന്ന കുയിലിനേടെന്റുന്നു പാടാനും

ഇനി നീ എവിടെ.............

തേങ്ങല്‍

എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ്

എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി

എന്റെ-ദുഖങ്ങള്‍ മത്രം......

നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍

ഇന്നന്റെ കണ്ണുനീരാണ്

ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും

പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്നീ എവിടെയാണ്

എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്

എന്തിനാണ് നീ എന്നെ വിട്ടു പോയത്

Tuesday, June 26, 2007

Monday, June 25, 2007

ചിന്തിക്കൂ .

1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??


ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.

Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
Filter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?

ചിന്തിക്കൂ .....

Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??

Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??

ചിന്തിക്കൂ .....

IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ ??

ചിന്തിക്കൂ . ..

വാക്യത്തില് പ്രയോഗിക്കുക

വാക്യത്തില് പ്രയോഗിക്കുക

പൊട്ടിച്ചിരിക്കുന്നു:
അടുക്കളയില് ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് ആരോ പൊട്ടിച്ചിരിക്കുന്നു

വിമ്മിഷ്ടം:
ഇതുവരെ Exo ഡിഷ് വാഷ് മാത്രം ഉപയോഗിച്ചിരുന്ന അമ്മയ്ക്ക് ഇപ്പോല് വിമ്മിഷ്ടമായി.

സദാചാരം: ജോലിക്കാരി അടുപ്പില് നിന്നും സദാ ചാരം വാരും.

ഉത്തരം മുട്ടി:
ഇന്നലെ രാവിലെ തട്ടിന്‍പുറത്ത് കേറിയപ്പോള് എന്റെ തലയില് ഉത്തരം മുട്ടി.

പിടികിട്ടി:
കുട നഷ്ടപ്പെട്ടങ്കിലും അതിന്റെ പിടി കിട്ടി.

അടിച്ചേല്‍പ്പിക്കുക:
അതിരാവിലെ എഴുന്നേല്‍ക്കതിരുന്ന രാജുവിനെ അച്ഛ്ന് അടിച്ചേല്‍പ്പിചു.

ജീവിക്കുക:
G വിക്കുക ബുദ്ധിമുട്ടാണെങ്കില് H വിക്കാന് ശ്രമിക്കുക്.

എട്ടും പൊട്ടും:
8 മുട്ടകള് തറയില് വീണപ്പോള് മനസ്സിലായി എട്ടും പൊട്ടും.

മുടന്തന് ന്യായം:
ഇന്നലെ കവലയില് നിന്നും ഏതോ ഒരു മുടന്തന് ന്യായം പറയുന്നത് കേട.്ടു

അഴിമതി:
വീടൂ പണി കഴിന്നപ്പോള് സിറ്റൌട്ടില് ജനല് മതിയെന്നു അപ്പച്ഛന് പറഞ്ഞപ്പോള് മോളിക്കുട്ടി പറഞ്ഞു വേണ്ടാ അഴിമതി എന്നു.

ആരോപണം:
ഇന്നലെ ബങ്ക് ലൊക്കര് കുത്തി തുറന്നു ആരോ പണം മോഷ്ടിച്ചു

നിലാവ്

എന്‍ പ്രിയ നിലാവെ

എവിടെയ് എന്‍ പ്രിയ നിലാവെ

ഒരു സായം സന്ധ്യയില്‍

നിലവിളകിന്‍ പ്രഭയില്‍

ഒരു സിന്ദുര പൊട്ടു പോലെ

എന്‍ മുന്നില്‍ തെളിഞൂ നീ

ശിശിരമായ് ഒഴുകി എന്നില്‍

പ്രണയമായ്...അനുരാഗമായ്

ഒരായിരം ആശകള്‍ പകര്‍ന്നു

എന്നില്‍ എന്‍ പ്രിയ സഖിയെ

നിലവിന്‍ മിഴിയുമായ് കാത്തിരിപ്പു

എവിടെയ് പോയ് മറഞു എന്‍ പ്രിയസഖി

രത്രികളില്‍ നിന്‍ വരവും നോക്കി

ഏകനായ് ഇരിപ്പു ഞാന്‍

എന്‍ ദുഃഖം അറിയാന്‍

എന്നില്‍ അലിയാന്‍

വാ എന്‍ പ്രിയ നിലാവെ

വസന്തമായ്...കുളിരായ്....

വാ.. ..വാ... എന്‍ ജീവനെ..

പ്രണയം

എന്താ ഈ പ്രണയം.....????

പ്രണയിച്ചവന്‍ പ്രണയം എഴുതുബോള്‍

ആ വാക്കുകളില്‍ പ്രണയത്തിന്ന് കയ്യ്‌പ്പിന്‍ രസം

പ്രണയിക്കാത്തവന്‍ പ്രണയം എഴുതുബോള്‍

ആ വാക്കുകളില്‍ പ്രണയം മധുരിക്കുന്നു.

ഇതൊന്നും അറിയാത്തവന്‍ ചോദിക്കുന്നു........

പ്രണയം ഒരു നെല്ലിക്കയാണോ...????

കണ്‍ട് അറിയാത്തവന്‍ കൊണ്‍ട് അറിയട്ടെ...

സ്നേഹ സന്ദേശം

എന്‍റ്റെ കാമുകി...അറിയാന്‍

എത്രയും സ്നേഹം നിറഞ എന്‍റ്റെ മാത്രമായ മോള്‍ക്ക് , ഞാന്‍ എത്ര നാളായി നിന്‍റ്റെ

പിറകില്‍ നടക്കുന്നു. നീ എന്ത എന്നെ ഒന്ന് നോക്കുക പോലും ച്ചെയാത്തത്.എന്നെ നിനക്ക്

ഇഷ്ടമല്ലെ...???

എനിക്കറിയാം നിന്‍റ്റെ ഉള്ളിന്‍റ്റെ ഉള്ളില്‍ എന്നോട് സ്നേഹമാണ്.

പക്ഷെ നീയത് തുറന്ന് കാണിക്കാതെതെന്ത..??

രാജണ്ണന്‍റ്റെ മകന്‍ സുനില്‍ നിന്‍റ്റെ പിറകില്‍ നടക്കുന്നുണ്ട് എന്ന് ഞാനറിഞു.അവനെ നേരിടാനുള്ള

ശാരീരിക ശേഷി ഇന്നെന്നിക്കില്ല.

അതു കൊണ്ട് ഞാന്‍ ഇത്തിരി കടന്ന കൈ പ്രയോഗിച്ചു. ഇനി അവന്‍ നിന്നെ

ശല്യം ചെയ്യുകയില്ല. അഥവാ ഇനി നിന്‍റ്റെ പുറകെ വരണമെന്ന് അവനു

തോന്നിയാല്‍ ഞാന്‍ അവന്‍റ്റെ വീടിന്‍റ്റെ മുന്നില്‍ കുഴിച്ചിട്ട മുട്ട തടഞ് നിര്‍ത്തിക്കോളും.

ഈ ഇടെയായ് നിന്‍റ്റെ ച്ചേട്ടന്‍റ്റെ മസിലുകള്‍ വീര്‍ത്ത് വീര്‍ത്ത് വരുന്നു.

അത് എന്‍റ്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു.

നിനക്കെന്നെ ഇഷ്ടമാന്നെങ്കില്‍ ഈ ഞായറാഴ്ച അംബലത്തില്‍ വരുംബോല്‍

ആ നീല ചുരിദാര്‍ ഇട്ട് വരണം .

എന്നോട് സ്നേഹമുണ്ടെങ്കില്‍ നീ ഇത് അനുസരിക്കുക.

അതല്ല എന്നെ ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക,

പിന്നീടുള്ള കാര്യങള

Thursday, June 21, 2007

സന്ധ്യ

അകലെ ചക്രവാളത്തില് സന്ധ്യ എരിഞ്ഞടങ്ങി
വിരഹ ദുഖവും പേറി നക്ഷത്രങ്ങള് കണ്ണു ചിമ്മി
മണലാരണ്യതില് വിഷാദ ഗാനവും മൂളി കാറ്റു വീശി
അകലെ കാത്തിരിക്കുന്ന ആരൊക്കെയോ സന്ധ്യാ നാമം ചൊല്ലി.

മറഞ്ഞു പോയ പകലിനെ കുറിച്ചു ഞാനോര്‍ത്തു കരഞ്ഞു.
കത്തുന്ന തീനാളങ്ങള് എന് മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു.
വിഷ വാതകങ്ങല് തീജ്വാലകളായ നിമിഷത്തില്
എവിടെ നിന്നോ ഉയര്‍ന്ന കൂട്ടുകാരന്‍റെ നിലവിളി.

ഇരുളിന്‍റെ കംബിളി പുതപ്പു മാറ്റിയെത്തുന്ന നാളത്തെ പ്രഭാതം
എന് മനസ്സില് ഒരു അഗ്നികുണ്‍ഡമായി എരിയുമെന്നു ഞാന് ഭയന്നു.
അകലെ ഓലപുരയ്ക്കുള്ളില് നിലവിളികല് ഉയരുന്നതു ഞാന് കേള്‍ക്കുന്നു.
കത്തുന്ന മണ്ണെന്ന വിളക്കിനു ചുറ്റും പ്രാണന് വെടിയുന്ന ശലഭങ്ങള്

മുറ്റത്തു പാതി പണിതീര്‍ന്ന സ്വപ്നകൂടില് മിന്നാം മിനുങ്ങുകള് ചേക്കെറുന്നു.
നാളത്തെ പകലിനൊടൊപ്പം കത്തിതീരാന് വിധിച്ച മാവിന് ചില്ലയില്
സ്വപ്നം കണ്‍ടുമയങ്ങുന്ന അമ്മക്കിളിയുടെ ചിറകിനുള്ളില് നിന്നും
കിളിക്കുഞ്ഞുങ്ങല് പതിയെ ചിലയ്ക്കുന്നു നാളയെ കുറിച്ചോര്‍ക്കാതെ

Monday, June 18, 2007

ജന്മം

ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം

Friday, June 8, 2007

മഴ

മഴ പെയ്യുന്നു,
ഓര്‍മകളുടെ ബാല്യത്തിലേക്ക്..
പാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മകളിലേക്ക്

Thursday, June 7, 2007

കവിത

ആവില്ലയീ പേന തുപ്പും മഷികൊണ്‍ടെന്ന-
കത്തെരിയും നെരിപ്പോടണയ്ക്കുവാന്‍..
ആവില്ലയീ കടലാസുതുണ്‍ടിലെന്‍-
കരള്‍ തുടിപ്പൊതുക്കുവാന്‍..
അറുക്കട്ടെ ഞാനെന്‍ സിര..
ചാലിയ്ക്കട്ടെ ചുടു നിണത്തിലെന്‍ അശ്രു ധാര..
നിറയ്ക്കട്ടെ ഉയിര്‍ കൊടുത്തെന്‍ പേനയിലീ മഷിക്കൂട്ട്..
ഇല്ല, ആവുന്നില്ലിനിയുമവള്‍തന്‍ വിരഹം പകര്‍ത്തുവാന്‍...

Monday, May 21, 2007

മലയാള ഗാനങ്ങളുടെ വരികള്‍

ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു മുഖം
ഒരുദേവഗാനമുടലാര്‍ന്നപോലെ
മനമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ

ഉണര്‍ന്നുവോ മുളം തണ്ടിലുമീ‍ണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍‌കണം
തനിച്ചുപാടിയ പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ

തെളിഞ്ഞുവോ കവിള് ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചല്കേട്ടെന് നെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില് കണിപൂവിതളില്
എന്നെ ചേറ്ത്തൊന്നു പുല്‍കി നീ മയങ്ങുകില്ലേ

അനിയത്തിപ്രാവ്


പാതിരാ പുള്ളുണര്‍ന്നു പരല്‍‌ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (പാതിരാ..

ചന്ദന ജാലകം തുറക്കൂ
നിന്‍ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്യ്‌ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുതിരും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ് (പാതിരാ..

അഞ്ചനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപതീലയം കേട്ടൂ
അന്നുതൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
അര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരികില്ലയോ…. (പാതിരാ..

ഈ പുഴയും കടന്ന്


ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ (ഒരു രാത്രി..

പല നാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍‌ക്കു മുന്‍പിലിതളാര്‍‌ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴിവാര്‍‌ക്കവേ
ഒരു നേര്‍ത്ത തെന്നലാലിവോടെ വന്നു
നിറുകില്‍ തലോടി മാഞ്ഞുവോ
നിറുകില്‍ തലോടി മാഞ്ഞുവോ (ഒരു രാത്രി...

മലര്‍‌മഞ്ഞു വീണ വനവീധിയില്‍
ഇടയന്റെ പാട്ടു കാതോര്‍‌ക്കവേ
ഒരു പാഴ് കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം


കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില് (2)
മുങ്ങിവാ പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ (2)
(കണ്ണാന്തളിയും)
നല്ലിളം തൂവലാല് ഈ വഴിയില്
കാര്‍മിഴി കമ്പളം നീര്‍ത്തിയ നിങ്ങള്
മാനോടും വഴിയേ മനമോടും വഴിയേ
ആരേ ആരേ കാത്തിരിപ്പൂ (2)
ഈ കാവില് വരുമോ ഇളം തൂവല് തരുമോ
ഈ മാറില് ചേക്കേറുമോ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)
ചിങ്ങവും കന്നിയും ചിത്തിരമഴയും
ചോതിയും ചൊവ്വയും പോയൊരു വനിയില്
തേനോടും മൊഴിയായ് തിരതേടും മിഴിയാല്
വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
സ്വപ്നത്തിന് ചിറകില് സ്വയം തേടിയലയും
സ്വര്‍‌ഗ്ഗീയ മൌനങ്ങളെ
ചോലപ്പൊന്മാന് കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)



അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മക്കമ്പിളി തിരുമനസ്സ് (2)
കൂവളകണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗ തപസ്സ് (അരപ്പവന്‍..

ചന്ദന നിറമുള്ള തൂനെറ്റിതടത്തിലെ
കുങ്കുമ രേണുക്കള്‍ കവര്‍ന്നെടുത്തും (2)
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ കടലില്‍(2)
മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കേ
വേളിക്കു നാളെണ്ണിയെത്തുന്നുവോ
വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍ (അരപ്പവന്‍..

അമ്പിളിവളയിട്ട കൈവിരല്‍ തുമ്പിനാല്‍
അഞ്ജനം ചാര്‍ത്തുന്നൊരുഷ സന്ധ്യയില്‍ (2)
താമരത്തിരിയിട്ട വിളക്കുപോല്‍ നില്ക്കുന്ന (2)
തളിര്‍നിലാ പെണ്‍കൊടി പാടുകില്ലേ
ഞാനെന്റെ മോഹങ്ങള്‍ വീണയാക്കാം
മംഗള ശ്രുതി ചേര്‍ന്ന് മാറുരുമ്മാം (അരപ്പവന്‍..


കൈ നിറയേ.. വെണ്ണതരാം
കവിളിലൊരുമ്മ തരാം.. കണ്ണന്‍
കവിളിലൊരുമ്മ തരാം (കൈ നിറയേ..
നിന്മടിമേലെ തലചായ്ച്ചുറങ്ങാന്‍(2)
കൊതിയുള്ളൊരുണ്ണിയിതാ.. ചാരേ.. (കൈ നിറയേ..

പാല്‍‌ക്കടലാകും നിന്‍ ഇടനെഞ്ചിലാകെ
കാല്‍‌ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നു (2)
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍ (2)
തുറന്നു വരുന്നമ്മ.. എന്നെ
തുളസിയണിഞ്ഞമ്മ.. (കൈ നിറയേ..

പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ് രസമോടെ നുണയുകയായ് (2)
സ്നേഹവസന്തം കരളിന്റെ താരില് (2)
എഴുതുകയാണമ്മ.. എന്നെ
തഴുകുകയാണമ്മ.. (കൈ നിറയേ..


ഈറന്‍ മേഘം പൂവും കൊണ്ട്
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരി നിന്നെ കണ്ടു ഞാന്‍ (ഈറന്‍..

ആ..ആ..ആ..ആ…. ആ..

മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി
പൂവമ്പനമ്പലത്തില്‍ പൂജക്കു പോകുമ്പോള്‍
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍

ആ..ആ..ആ..ആ…. ആ..

വാനിടം മംഗളം ആലപിക്കെ
ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും (ഈറന്‍...

വെണ്‍‌മേഘ ഹംസങ്ങള്‍ തൊഴുതുവലംവച്ചു
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
മുത്തം കൊണ്ടു കുറിചാര്‍ത്തിയ്ക്കും ഞാന്‍

ആ..ആ..ആ..ആ.. ആ..

വേളിക്കു ചൂടുവാന്‍ പൂ പോരാതെ
മാനത്തും പിച്ചകപ്പൂ വിരിഞ്ഞു (ഈറന്‍...


അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ്‌ ആടി പാടി (അല്ലിമലര്‍)

ഒരു പൊന്‍ മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണി മേട ഒരു കാറ്റില്‍ വീണു
മണ്ണിലെ കളി വീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോര്‍മയായ്‌ (മണ്ണിലെ)
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം (അല്ലിമലര്‍)

വെറുതെ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍
മണ്ണിലീ വസന്തത്തിന്‍ ധൂതികള്‍ (പിന്നെയും)
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍ (അല്ലിമലര്‍)


നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്
(നാളികേരത്തിന്റെ)

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ -
ക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്‌ക്കാച്ചുണ്ടുള്ള, ചന്ദനക്കവിളുള്ള,
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്
(നാളികേരത്തിന്റെ)

വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാംകുഴിക്കക്കരെ വെച്ചെന്നോ -
ടുള്ളുതുറന്നതിന്‍ ശേഷമേ
(നാളികേരത്തിന്റെ)

നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തു വാഴുന്നു ഞാനിന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തു നീയെന്നും ...
(നാളികേരത്തിന്റെ)

തുറക്കാത്ത വാതില്‍


താനാനാ നാനാ... തനനാനാ നാനാ ...
താനാനാ താനാനാ താനാനാ നാ...

കാറ്റാടിത്തണലും തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളികണ്ണും
കളിയൂഞ്ഞാലാടുന്നേ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിതുപോലെ സുഖമറിയൊന്നൊരു കാലം
(കാറ്റാടിത്തണലും)

മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍‌വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ (മഞ്ഞിന്‍)
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരമാകുന്നതുപോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസനടനം
(കാറ്റാടിത്തണലും)

വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ (വിണ്ണില്‍)
കാണാതൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതുപോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദചലനം
(കാറ്റാടിത്തണലും -2)

ക്ലാസ്‌മേറ്റ്‌സ്


താരാപതം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
(താരാപതം ചേതോഹരം....

സുഗതമീ നാളില്‍ ലലല ലലലാ....
പ്രണയശലഭങ്ങള്‍ ലലല ലലലാ....
അണയുമോ രാഗദൂതുമായ്
(സുഗതമീ നാളില്...
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപതം ചേതോഹരം....

സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളില്‍ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ്
(സഫലമീ നേരം...
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപതം ചേതോഹരം....

അനശ്വരം


വേളിക്കു വെളുപ്പാൻ‌കാലം താലിക്കു കുരുത്തോലാ
കോടിക്കു കന്നിനിലാവ് സിന്ധൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
(വേളിക്കു വെളുപ്പാൻ‌കാലം)

നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ (2)
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ... കാക്കാലത്തുമ്പി...
(വേളിക്കു വെളുപ്പാൻ‌കാലം)

ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ (2)
പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ... ഓ.. ഓ..ഓ..(2)
വലത്തുകാ‍ൽ‌വച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ...നാത്തൂനാരേ
(വേളിക്കു വെളുപ്പാൻ‌കാലം)

കളിയാട്ടം


യാ ദേവി സര്‍വ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ

കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കല്‍പ്പടവില്‍
(കഥയിലെ‌)

ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണര്‍ത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ‌)

ആവണിത്താലങ്ങളേന്തി രാ‍ഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊന്‍‌മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ട് പൂത്താ‍രം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ‌)

കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നായി
വരവായ് പൊന്നോളങ്ങളിലായിരമായിരം ദീപങ്ങള്‍ ഓ...

കല്യാണരാമന്‍


വാഴപ്പൂങ്കിളികൾ .... വാഴപ്പൂങ്കിളികൾ
ഒരുപിടിനാരുകൊണ്ടു ചെറുകൂടുകൾമെടയു-
മോലപ്പീലിയിലാകെനനുനനെ വാഴപ്പൂങ്കിളികൾ
ഓരോരോ കരളിലും മിഴികളിലും
ഓരോരോ മോഹം കതിരണിയും (2)
മഴമേഘങ്ങൾ നിഴലേകുമ്പോൾ മയിലിൻ
മനസ്സിൽ മണിനൂപുരം പോൽ
(വാഴപ്പൂങ്കിളികൾ )

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടുവച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാനം‌പാടി കാതരം‌പാടി
ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ
കണ്ണാടിക്കുന്നത്തെ മൈനക്കുഞ്ഞേ
വാവഞ്ഞാലി ചോലക്കീഴിൽ നീയും വായോ
ഒന്നുചേർന്നു പണിയാം ഒരു കർ‌ണ്ണികാരഭവനം (2)
കനവിൻ മണിമാലഞൊറിഞ്ഞതിലിന്നൊരുതൊങ്ങളിടാം
(വാഴപ്പൂങ്കിളികൾ )

ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടുവച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാനം‌പാടി കാതരം‌പാടി
ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ
പൂമാനം തൂകുന്നു പൂവും നീരും
കണ്ണാമ്പാറ്റേ ഏറിക്കാറ്റേ വിരുന്നുവായോ
പുണ്യമായ നിമിഷം ഇതു സ്വർ‌ണ്ണവർ‌ണ്ണനിമിഷം (2)
ഇനിനാമിതിലേ ഒരുകൈയ്യൊരുമെയ്യോട് ചേർന്നുയരാം
(വാഴപ്പൂങ്കിളികൾ )

ഉണ്ണികളേ ഒരു കഥപറയാം


പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍ കനവിലെ മോഹമായ്
പുഴയിലെ ഒളങ്ങള്‍ തേടും
(പുതുമഴയായ്)

താളം മാറി ഓണക്കാലം പോയി
വേലക്കാവില്‍ വര്‍ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉള്‍കുടന്ന)
(പുതുമഴയായ്)

കന്നിക്കൊമ്പില്‍ പൊന്നോലത്തൈ തൊട്ടു
ഓടക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണിലാവിളി)
(പുതുമഴയായ്)

മുദ്ര

Malayalam

History
Malayalam (not to be confused with Malay spoken in Malaysia) is a Dravidian language closely related to Tamil, although it is more influenced by Sanskrit than the latter. Speakers of Malayalam are called Malayalis. It is estimated that the ancestral language that gave rise to both Tamil and Malayalam split sometime in the 9th century AD, giving rise to Malayalam as a language distinct from Tamil. Tamil subsequently influenced the early development of Malayalam because it was the language of scholarship and administration. Later influences on Malayalam came from Sanskrit through religious sources.

The earliest writings in Malayalam are from the end of the 9th century, and the first literary text dates to 1125–1250 AD. The early literature of Malayalam included classical songs and poetry. Malayalam prose of different periods shows varying degrees of influence of other languages such as Tamil, Sanskrit, Hindi, Urdu, Arabic, Persian, Portuguese, Dutch, French, and English. Modern Malayalam literature is rich in poetry, fiction, drama, biography, and literary criticism.


Status
Malayalam is spoken by 35 million people primarily in the state of Kerala and in the Laccadive Islands in southern India. It is one of the 22 official languages of India. It is also spoken in Bahrain, Fiji, Israel, Malaysia, Qatar, Singapore, United Arab Emirates, and United Kingdom.

Today, Malayalam is coming into its own as the language of administration and as the medium of instruction in schools and colleges.




Malayalam is extraordinarily rich in every genre of literature. Every year numerous books and publications are produced in Malayalam. In Kerala alone 170 daily papers, 235 weekly and 560 monthly periodicals are published in Malayalam. The most circulated daily paper in India is in Malayalam. This language is presently taught in many Universities outside Kerala including some in the United States.

Malayalam words in English

Though the language changes according to districts in Keralam, These will help to understand a few words & its meaning!
Greetings and Basic Expressions

namaskaaram! Hello!

This is a rather formal greeting, and it is not usually used between friends, relatives, or acquaintances. More informal and commonly used equivalents would be "hello," "hi," or just an exclamation that sounds like "eh!"

engngane irikkunnu? How are you? (formal)

chOrruNTO? Had food? (informal)

chOrruNTO? is a combination of the words chOrr(u) "cooked rice" and uNTO? "did you eat?" and literally means "Have you eaten your rice?" In Asia, it's very common to ask whether you've eaten or bathed. Such a greeting doesn't mean anything; it's just a way of saying hi. (The reason why it asks whether you've eaten rice specifically is simply because in Kerala rice is considered essential for any good meal.)


Another more common informal way of asking, "How are you?" is by asking:

engnganuNT? How's it going?

This literally means, "How is there?" or, more figuratively, "What is [it] like?"

uNT. Fine. (Informal)

hum. Yes. (Informal)

The two informal words shown above are common answers to chOrruNTO? "Hum" is just the Malayalam spelling for "mmm..." There are also two common ways to answer the formal question engngine irikkunnu?:

kuzhappam illa. No problem. (Formal)

sukhamaayiTT irikkunnu. Doing fine. (Formal)

Kuzhappam illa literally means "there's no problem--hakuna matata!" but for the fact that it's more often used in Malayalam and is thus less carefree.

In Kerala, there are virtually no commonly used words for "thank you," "excuse me," and "sorry" other than the regular English words and one word for "thanks" used only in Malayalam prayers.

saaramilla. It's OK.

saaramilla is only used as a term of forgiveness (i.e. in response to an apology).

However, there is one commonly used phrase for "thanks," but you normally use it if somebody has done you a favor (not when, for example, you get a gift for your birthday party):

valiya upakaaramaayi! Lots of Thanks!

Or sometimes, for short:

upakaaram! Thanks!

The first of the above words literally means "it [what you had done for me] has been a great favor." The latter literally means "favor" and, as already mentioned, is an abbreviated version of the former.

Also, there are several words for "yes" and "no," depending on the context. But there are two all-purpose words you could use to express positivism:

aa. Yes. (Another sound word)

pinne enthaa! Of course/ What else!

The second of the two all-purpose words literally means "then what." Similar to the phrase "why not!"

If you really want to impress Malayalees, you can try using the word:

athe/ uvvu. Yes.

Now for some more poetic words you never will need to use! If you use these words on somebody who doesn't know you, the Malayalee listener will probably think you're a professor of Malayalam or something, foreign or otherwise, since most Malayalee professors don't distinguish between everyday and written Malayalam.

vandanam. Greetings.

Suprabhaatham. Good morning.

Subha/nalla raathri. Good night.

Nandi. Thank you.

KshamikkaNam! Sorry!



vandanam is another word usually used when invoking (a) God (even though it comes from a common Tamil greeting). nandi is actually pronounced like nanni; in the old days, people did not say "thank you" as much as we English-speakers do, and this word was (and still sometimes may be) used only when somebody had done you a great favor. kshamikkaNam actually means something more like "please forgive me." This is the only way that I have ever seen it used, and only once have I actually heard somebody even use this word. (Here most of the Malayalees usually use English "sorry.")

Well, that's quite a bit of phrases to learn! Take your time studying these phrases, and learn at your own pace! Until then:

ennaal aakaTTE!* Then Okay!


pinne kaanam See you later
*Pronounced /ennaal aaTTE/; a common, informally used phrase, literally meaning, "I/we/you will be going, then!"

Sunday, May 20, 2007

മലയാള ഗാനങ്ങളുടെ വരികള്‍

തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ... നിന്നെ
തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ..
തിരുമുന്‍പില്‍ കൈകൂപ്പും ശിലയായ്‌ ഞാന്‍ മാറിയാല്‍
അതിലേറേ നിര്‍വൃതിയുണ്ടോ
(തൊഴുതിട്ടും)
കളഭത്തില്‍ മുങ്ങും നിന്‍ തിരുമെയ്‌
വിളങ്ങുമ്പേള്‍ കൈവല്യ പ്രഭയല്ലോ കാണ്മൂ...
കമലവിലോചനാ നിന്‍ മന്ദഹാസത്തില്‍
കാരുണ്യ പാലാഴി കാണ്മൂ..
(തൊഴുതിട്ടും)
ഉയരുന്ന ധൂമമായ്‌ ഉരുകുന്നു കര്‍പ്പൂര
കതിരായി ഞാനെന്ന ഭാവം...
തുടരട്ടെ എന്നാത്മ ശയനപ്രദക്ഷിണം
അവിടുത്തെ ചുറ്റമ്പലത്തില്‍....
(തൊഴുതിട്ടും)

മയില്‍പ്പീലി




♪മാണിക്യവീണയുമായെന്‍ മനസിന്റെ താമര -
പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ
ഒന്നും മിണ്ടുകില്ലേ ♪
( മാണിക്യ..)

♪എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്ണിണകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍ എന്തുചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം ♪
( മാണിക്യ..)

♪മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍‌വെയില്‍ വന്നല്ലോ
നിന്‍‌മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാന്‍ ♪
( മാണിക്യ..)

കാട്ടുപൂക്കള്‍




♪അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )

♪രാത്രിമഴ പെയ്‌തു തോര്‍ന്നനേരം, കുളിര്‍ -
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം,
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്നനേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക -
വാതിലിന്‍ ചാരേ ചിലച്ചനേരം,
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )

♪മുറ്റത്തുഞാന്‍ നട്ട ചെമ്പകത്തയ്യിലെ -
ആദ്യത്തെ മൊട്ട് വിരിഞ്ഞനാളില്‍
സ്‌നിഗ്ദമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദസങ്കല്‍പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )

നീയെത്ര ധന്യ




♪വാതില്‍പ്പഴുതിലൂടെന്‍‌മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍‌കള -
മധുരമാം കാലൊച്ച കേട്ടു ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ഇലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2) ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നു (2)♪
( വാതില്‍പ്പഴുതിലൂടെന്‍ )

ഇടനാഴിയില്‍ ഒരു കാലൊച്ച




കാനനവാസാ കലിയുഗ വരദാ (2)
കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍- (2)
കേശാദിപാദം തൊഴുന്നേന്‍

(കാനനവാസാ)

നിരുപമ ഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതി കരം നിന്‍ നാമസങ്കീര്‍ത്തനം
അസുലഭ സാഫല്യം നിന്‍ വരദാനം
അടിയങ്ങള്‍ക്കവലഭം നിന്‍ സന്നിദാനം

(കാനനവാസാ)

കാനന വേണുവില്‍ ഓംകാരമുണരും
കാലത്തിന്‍ താലത്തില്‍ നാളങ്ങള്‍ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായീ നിന്‍ അരികില്‍ വരും

(കാനനവാസാ)




കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ

മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീര്‍ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങള്‍ക്കെന്തിനു തന്നു

മനുഷ്യനെ തീര്‍ത്തതു ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം
സ്വര്‍ഗത്തില്‍ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു.

തുലാഭാരം