Friday, June 29, 2007

താജ് മഹല്‍

താജ്....
നിന്ടെയഴകില്‍ എന്‍ടെ കണ്ണുകള്‍ കല്ലുകൊത്തുമ്പോള്‍
പ്രണയത്തിനടെ അനശ്വരതയെക്കുറിച്ചേയല്ല
ഞാനോര്‍ക്കുന്നത്?

സ്നേഹം ഇത്രമേല്‍ സ്വാര്‍ത്ഥമോ...?

താജ്....
നിലാവില്‍ക്കുളിച്ച് നീ നഗ്നയായ് നില്‍ക്കുമ്പോള്‍
നിന്നിലേക്ക് ചാഞ്ഞുപെയ്യുന്ന മഞ്ഞുതുള്ളിയില്‍
ചോരയിറ്റുന്നുവോ....?

വേദനകൊണ്‍ട് ആരോ പിടയുന്നുവോ..?

ഇത് നിനക്കായ് അറുത്തുനേദിച്ച
ഒരു വലംകൈയുടെ തുടിപ്പ്...
ഓര്‍ക്കുന്നുവോ നീ ഈ ശില്പിയെ...?

സ്വപ്നങ്ങള്‍ വറ്റിയ എന്‍ടെ കുഴിഞ്ഞ കണ്ണുകള്‍...?
ചരിത്രത്തിന്ടെ ഏടുകളില്‍ ഞാനെവിടെ..?

ഓര്‍മ്മപുസ്തകങ്ങളിലെ നിറമുള്ള താളുകളി‌ല്‍ നീ
മുംതാസിന്‍ടെയും ഷാജഹാന്‍ടെയും
പ്രണയമധുരം തുളുമ്പുന്നു.

പറയുക...! ചരിത്രത്തിന്‍ടെ ഏത് ഓടയിലാണ്‍ എന്‍ടെ പേര്‍...?

(പേര്‍:ഞാന്‍ ‍പോലും മറവിയിലേക്ക് വലിച്ചെറിഞ്ഞത്....)

താജ്....
നിന്‍ടെ തിരുനെറ്റിയില്‍എന്‍ടെ ചോരനനഞ്ഞ വിരല്പ്പാടുകള്‍....ആരുമറിയാതെ...!!!എന്നിട്ടും ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിക്കുന്നു.....നീ എന്‍ടെ ചോരതന്നെയാണല്ലോ...?(താജ്മഹലിന്‍ടെ മുഖ്യശില്പിയുടെ വലതുകൈ ചക്രവര്‍ത്തി ഛേദിച്ച സംഭവം)