ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ...
പ്രാകൃതയുഗ മുഖച്ഛായകളേ....
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ.....
ആകാശ ഗോപുരത്തിന്‍ മുകളിലുദിച്ചോ -
രാദിത്യബിംബമിതാ കടലില്‍ മുങ്ങി..
ആയിരം ഉറുമികള്‍ ഊരിവീശി
അംബരപ്പടവിനു മതിലുകെട്ടി...
പകല്‍വാണപ്പെരുമാളിന്‍ രാജ്യഭാരം
വെറും പതിനഞ്ചു നാഴിക മാത്രം...
(ഞാന്‍ ഞാന്‍ ഞാനെന്ന...)
വാഹിനീതടങ്ങളില്‍ അര്‍ദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ...
അംഗലാവണ്യത്തിന്‍ അമൃതു നീട്ടി
അഷ്ടദിക്‌പാലകര്‍ മതിമയക്കി..
പളുങ്കു മണ്ഡപത്തില്‍ നിന്റെ നൃത്തം
വെറും പതിനഞ്ചു നാഴിക മാത്രം ...
(ഞാന്‍ ഞാന്‍ ഞാനെന്ന...)