നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരില്‍ വന്നെന്‍ മാറില്‍ പടരാനിന്നെന്‍
പുന്നാര തേന്‍കുടം വരുമോ
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍
എത്തുമെന്നോ കള്ളനെത്തുമെന്നോ (2)
(നീലക്കുയിലേ)
കതിവന്നൂര്‍ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ടോ
കണിമഞ്ഞില്‍ കുറിയോടെ ഇലമഞ്ഞിന്‍ കുളിരോടെ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിള്‍ വാടാറുണ്ടോ
ആരോമലീ ആതിരാരാത്രിയിൽ അരികെ വരുമോ
(നീലക്കുയിലേ)
അയലത്തെ കൂട്ടാളര്‍ കളിയാക്കി ചൊല്ലുമ്പോള്‍
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേല്‍ വിരലോടിച്ചവളെന്റെ
കാര്യം ചൊല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ
അവളമ്പിളിപ്പാല്‍ക്കുടം തൂവിയെന്നരികില്‍ വരുമോ
(നീലക്കുയിലേ)