Sunday, May 20, 2007

മലയാള ഗാനങ്ങളുടെ വരികള്‍

തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ... നിന്നെ
തൊഴുതിട്ടും തൊഴുതിട്ടും കൊതി തീരുന്നില്ലല്ലോ...
ഗുരുവായൂരപ്പാ..
തിരുമുന്‍പില്‍ കൈകൂപ്പും ശിലയായ്‌ ഞാന്‍ മാറിയാല്‍
അതിലേറേ നിര്‍വൃതിയുണ്ടോ
(തൊഴുതിട്ടും)
കളഭത്തില്‍ മുങ്ങും നിന്‍ തിരുമെയ്‌
വിളങ്ങുമ്പേള്‍ കൈവല്യ പ്രഭയല്ലോ കാണ്മൂ...
കമലവിലോചനാ നിന്‍ മന്ദഹാസത്തില്‍
കാരുണ്യ പാലാഴി കാണ്മൂ..
(തൊഴുതിട്ടും)
ഉയരുന്ന ധൂമമായ്‌ ഉരുകുന്നു കര്‍പ്പൂര
കതിരായി ഞാനെന്ന ഭാവം...
തുടരട്ടെ എന്നാത്മ ശയനപ്രദക്ഷിണം
അവിടുത്തെ ചുറ്റമ്പലത്തില്‍....
(തൊഴുതിട്ടും)

മയില്‍പ്പീലി




♪മാണിക്യവീണയുമായെന്‍ മനസിന്റെ താമര -
പൂവിലുണര്‍ന്നവളേ
പാടുകില്ലേ വീണ മീട്ടുകില്ലേ
ഒന്നും മിണ്ടുകില്ലേ ♪
( മാണിക്യ..)

♪എന്‍ മുഖം കാണുമ്പോള്‍ നിന്‍ കണ്ണിണകളില്‍
എന്തിത്ര കോപത്തിന്‍ സിന്ദൂരം
എന്നടുത്തെത്തുമ്പോള്‍ എന്തുചോദിക്കിലും
എന്തിനാണെന്തിനാണീ മൌനം ♪
( മാണിക്യ..)

♪മഞ്ഞുകൊഴിഞ്ഞല്ലോ മാമ്പൂ കൊഴിഞ്ഞല്ലോ
പിന്നെയും പൊന്‍‌വെയില്‍ വന്നല്ലോ
നിന്‍‌മുഖത്തെന്നോ മറഞ്ഞൊരാ പുഞ്ചിരി
എന്നിനി എന്നിനി കാണും ഞാന്‍ ♪
( മാണിക്യ..)

കാട്ടുപൂക്കള്‍




♪അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )

♪രാത്രിമഴ പെയ്‌തു തോര്‍ന്നനേരം, കുളിര്‍ -
കാറ്റിലിലച്ചാര്‍ത്തുലഞ്ഞ നേരം,
ഇറ്റിറ്റുവീഴും നീര്‍ത്തുള്ളിതന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്നനേരം,
കാതരയായൊരു പക്ഷിയെന്‍ ജാലക -
വാതിലിന്‍ ചാരേ ചിലച്ചനേരം,
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )

♪മുറ്റത്തുഞാന്‍ നട്ട ചെമ്പകത്തയ്യിലെ -
ആദ്യത്തെ മൊട്ട് വിരിഞ്ഞനാളില്‍
സ്‌നിഗ്ദമാമാരുടെയോ മുടിച്ചാര്‍ത്തിലെന്‍
മുഗ്ദസങ്കല്‍പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമകഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചുപോയി ♪
( അരികില്‍ )

നീയെത്ര ധന്യ




♪വാതില്‍പ്പഴുതിലൂടെന്‍‌മുന്നില്‍ കുങ്കുമം
വാരിവിതറും ത്രിസന്ധ്യ പോലെ
അതിലോലമെന്‍ ഇടനാഴിയില്‍ നിന്‍‌കള -
മധുരമാം കാലൊച്ച കേട്ടു ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹൃദയത്തിന്‍ തന്ത്രിയിലാരോ വിരല്‍തൊടും
മൃദുലമാം നിസ്വനം പോലെ
ഇലകളില്‍ ഇലകണമിറ്റിറ്റുവീഴും പോലെന്‍
ഉയിരില്‍ അമൃതം തളിച്ച പോലെ
തരളവിലോലം നിന്‍ കാലൊച്ചകേട്ടു ഞാന്‍
അറിയാതെ കോരിത്തരിച്ചു പോയി (2) ♪
( വാതില്‍പ്പഴുതിലൂടെന്‍ )

♪ഹിമബിന്ദു മുഖപടം ചാര്‍ത്തിയ പൂവിനെ
മധുകരന്‍ നുകരാതെയുഴറും പോലെ
അരിയനിന്‍ കാലൊച്ച ചൊല്ലിയ മന്ത്രത്തിന്‍
പൊരുളറിയാതെ ഞാന്‍ നിന്നു
നിഴലുകള്‍ കളമെഴുതുന്നൊരെന്‍ മുന്നില്‍
മറ്റൊരു സന്ധ്യയായി നീ വന്നു (2)♪
( വാതില്‍പ്പഴുതിലൂടെന്‍ )

ഇടനാഴിയില്‍ ഒരു കാലൊച്ച




കാനനവാസാ കലിയുഗ വരദാ (2)
കാല്‍തളിരിണ കൈ തൊഴുന്നേന്‍ നിന്‍- (2)
കേശാദിപാദം തൊഴുന്നേന്‍

(കാനനവാസാ)

നിരുപമ ഭാഗ്യം നിന്‍ നിര്‍മ്മാല്യ ദര്‍ശനം
നിര്‍വൃതി കരം നിന്‍ നാമസങ്കീര്‍ത്തനം
അസുലഭ സാഫല്യം നിന്‍ വരദാനം
അടിയങ്ങള്‍ക്കവലഭം നിന്‍ സന്നിദാനം

(കാനനവാസാ)

കാനന വേണുവില്‍ ഓംകാരമുണരും
കാലത്തിന്‍ താലത്തില്‍ നാളങ്ങള്‍ വിടരും
കാണാത്തനേരത്തും കാണണമെന്നൊരു
മോഹവുമായീ നിന്‍ അരികില്‍ വരും

(കാനനവാസാ)




കാറ്റടിച്ചു കൊടുങ്കാറ്റടിച്ചു
കായലിലെ വിളക്കുമരം കണ്ണടച്ചു
സ്വര്‍ഗ്ഗവും നരകവും കാലമാം കടലി-
നക്കരെയോ ഇക്കരെയോ

മനുഷ്യനെ സൃഷ്‌ടിച്ചതീശ്വരനാണെങ്കില്‍
ഈശ്വരനോടൊരു ചോദ്യം
കണ്ണുനീര്‍ കടലിലെ കണ്മണി ദ്വീപിതു
ഞങ്ങള്‍ക്കെന്തിനു തന്നു പണ്ടു നീ
ഞങ്ങള്‍ക്കെന്തിനു തന്നു

മനുഷ്യനെ തീര്‍ത്തതു ചെകുത്താനാണെങ്കില്‍
ചെകുത്താനോടൊരു ചോദ്യം
സ്വര്‍ഗത്തില്‍ വന്നൊരു കനിനീട്ടി ഞങ്ങളെ
ദുഖകടലിലെറിഞ്ഞു- എന്തിനീ
ദുഖകടലിലെറിഞ്ഞു.

തുലാഭാരം