അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്ക്കവേ
എന്തു നല്കുവാന് എന്നെ കാത്തു നിന്നു നീ
ത്രിപ്രസാധവും മൌന ചുംബനങ്ങളും
പങ്കുവെക്കുവാന്‍ ഓടി വന്നതാനു ഞാന്
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപ കന്യയായ്യോടി വന്നതാണു ഞാന്‍ (അമ്പല)
അഗ്നിസാക്ഷിയായ് ഇളത്താലി ചാര്ത്തിയെന്
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയില്‍ ഞാന് മൂടി നില്ക്കവെ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയെ കൈ പിടിക്കും
തിരു നാടക ശാലയില്‍ ചേര്‍ന്നു നില്ക്കും (നാലാള്‍)
യമുനാ നദിയായ് കുളിരലയിളകും നിനവില്‍ (അമ്പല)
ഈറനോടെ എന്നും കൈ വണങ്ങുമെന്
നിര്മ്മാല്യ പുണ്യം പകര്ന്നു തരാം
ഏറെ ജന്മമായ് ഞാന് നോമ്പു നോല്ക്കുമെന്
കൈവല്യമെല്ലാം കാഴ്ച വെക്കാം
വേളീപ്പെണ്ണായി നീ വരുമ്പോള്
നല്ലോല കുടയില്‍ ഞാന് കൂട്ടു നില്ക്കാം (വേളി)
തുളസീ ധളമായ് തിരുമലരടികളില്‍ വീണെന്
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്ക്കവേ
എന്തു നല്കുവാന് എന്നെ കാത്തു നിന്നു നീ