ഒരുരാജമല്ലി വിടരുന്നപോലെ
ഇതളെഴുതി മുന്നിലൊരു മുഖം
ഒരുദേവഗാനമുടലാര്‍ന്നപോലെ
മനമരുളിയെന്നിലൊരു സുഖം
കറുകനാമ്പിലും മധുകണം
കവിതയെന്നിലും നിറകുടം
അറിയുകില്ല നീയാരാരോ
ഉണര്‍ന്നുവോ മുളം തണ്ടിലുമീണം
പൊഴിഞ്ഞുവോ മണിച്ചുണ്ടിലിന്നൊരു തേന്‍കണം
തനിച്ചുപാടിയ പാട്ടുകളെല്ലാം
നിനക്കു ഞാനെന്റെ നൈവേദ്യമാക്കി
കൂടെവിടെ മുല്ലക്കാടെവിടെ
ചെല്ലക്കാറ്റിനോടാക്കഥ പറയുകില്ലേ
തെളിഞ്ഞുവോ കവിള് ചെണ്ടിലും നാണം
അലിഞ്ഞുവോ കിളിക്കൊഞ്ചല്കേട്ടെന് നെഞ്ചകം
നിറഞ്ഞുതൂവിയ മാത്രകളെല്ലാം
നിനക്കായ് വെണ്മണി മുത്തുകളാക്കി
താമരയില് കണിപൂവിതളില്
എന്നെ ചേറ്ത്തൊന്നു പുല്‍കി നീ മയങ്ങുകില്ലേ
അനിയത്തിപ്രാവ്
പാതിരാ പുള്ളുണര്‍ന്നു പരല്‍ മുല്ലക്കാടുണര്‍ന്നു
പാഴ്‌മുളം കൂട്ടിലേ കാറ്റുണര്‍ന്നു (2)
താമരപ്പൂങ്കൊടീ തങ്കച്ചിലമ്പൊലീ
നീ മാത്രം ഉറക്കമെന്തേ പിണക്കമെന്തേ.. (പാതിരാ..
ചന്ദന ജാലകം തുറക്കൂ
നിന്‍ചെമ്പകപ്പൂമുഖം വിടര്‍ത്തൂ
നാണത്തിന്‍ നെയ്യ്‌ത്തിരി കൊളുത്തൂ നീ
നാട്ടുമാഞ്ചോട്ടില്‍ വന്നിരിക്കൂ
അഴകുതിരും മിഴികളുമായ്
കുളിരണിയും മൊഴികളുമായ്
ഒരു മാത്ര എന്നെയും ക്ഷണിക്കൂ
ഈ രാത്രി ഞാന്‍ മാത്രമായ് (പാതിരാ..
അഞ്ചനക്കാവിലെ നടയില്‍ ഞാന്‍
അഷ്ടപതീലയം കേട്ടൂ
അന്നുതൊട്ടെന്‍ കരള്‍ ചിമിഴില്‍ നീ
അര്‍ദ്രയാം രാധയായ് തീര്‍ന്നു
പുഴയൊഴുകും വഴിയരികില്‍
രാക്കടമ്പിന്‍ പൂമഴയില്‍
മുരളികയൂതി ഞാന്‍ നില്‍പ്പൂ
പ്രിയമോടെ വരികില്ലയോ…. (പാതിരാ..
ഈ പുഴയും കടന്ന്
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ (ഒരു രാത്രി..
പല നാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയ സ്വപ്നമേ
മിഴികള്‍ക്കു മുന്‍പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലാലിവോടെ വന്നു
നിറുകില്‍ തലോടി മാഞ്ഞുവോ
നിറുകില്‍ തലോടി മാഞ്ഞുവോ (ഒരു രാത്രി...
മലര്‍മഞ്ഞു വീണ വനവീധിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ് കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം
കണ്ണാന്തളിയും കാട്ടൂകുറിഞ്ഞിയും
കണ്ണാടി നോക്കും ചോലയില് (2)
മുങ്ങിവാ പൊങ്ങിവാ
മുന്നാഴി തൂമുത്തും കോരിവാ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ (2)
(കണ്ണാന്തളിയും)
നല്ലിളം തൂവലാല് ഈ വഴിയില്
കാര്‍മിഴി കമ്പളം നീര്‍ത്തിയ നിങ്ങള്
മാനോടും വഴിയേ മനമോടും വഴിയേ
ആരേ ആരേ കാത്തിരിപ്പൂ (2)
ഈ കാവില് വരുമോ ഇളം തൂവല് തരുമോ
ഈ മാറില് ചേക്കേറുമോ
നീലപ്പൊന്മാന് കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)
ചിങ്ങവും കന്നിയും ചിത്തിരമഴയും
ചോതിയും ചൊവ്വയും പോയൊരു വനിയില്
തേനോടും മൊഴിയായ് തിരതേടും മിഴിയാല്
വീണ്ടും സ്വപ്നം നെയ്യുകില്ലേ (2)
സ്വപ്നത്തിന് ചിറകില് സ്വയം തേടിയലയും
സ്വര്‍ഗ്ഗീയ മൌനങ്ങളെ
ചോലപ്പൊന്മാന് കുഞ്ഞുങ്ങളേ
(കണ്ണാന്തളിയും)
അരപ്പവന്‍ പൊന്നുകൊണ്ട് അരയിലൊരേലസ്സ്
അകത്തമ്മക്കമ്പിളി തിരുമനസ്സ് (2)
കൂവളകണ്‍കളില്‍ വിരിയുന്നതുഷസ്സ്
കുറുമൊഴിപ്പെണ്ണിന്‍ അനുരാഗ തപസ്സ് (അരപ്പവന്‍..
ചന്ദന നിറമുള്ള തൂനെറ്റിതടത്തിലെ
കുങ്കുമ രേണുക്കള്‍ കവര്‍ന്നെടുത്തും (2)
കാച്ചെണ്ണ മണമുള്ള മുടിച്ചുരുള്‍ കടലില്‍(2)
മുഖം ചേര്‍ത്തുമങ്ങനെ നീയിരിക്കേ
വേളിക്കു നാളെണ്ണിയെത്തുന്നുവോ
വെണ്ണിലാച്ചിറകുള്ള രാപ്പാടികള്‍ (അരപ്പവന്‍..
അമ്പിളിവളയിട്ട കൈവിരല്‍ തുമ്പിനാല്‍
അഞ്ജനം ചാര്‍ത്തുന്നൊരുഷ സന്ധ്യയില്‍ (2)
താമരത്തിരിയിട്ട വിളക്കുപോല്‍ നില്ക്കുന്ന (2)
തളിര്‍നിലാ പെണ്‍കൊടി പാടുകില്ലേ
ഞാനെന്റെ മോഹങ്ങള്‍ വീണയാക്കാം
മംഗള ശ്രുതി ചേര്‍ന്ന് മാറുരുമ്മാം (അരപ്പവന്‍..
കൈ നിറയേ.. വെണ്ണതരാം
കവിളിലൊരുമ്മ തരാം.. കണ്ണന്‍
കവിളിലൊരുമ്മ തരാം (കൈ നിറയേ..
നിന്മടിമേലെ തലചായ്ച്ചുറങ്ങാന്‍(2)
കൊതിയുള്ളൊരുണ്ണിയിതാ.. ചാരേ.. (കൈ നിറയേ..
പാല്‍ക്കടലാകും നിന്‍ ഇടനെഞ്ചിലാകെ
കാല്‍ത്തളയുണരുന്നു കളകാഞ്ചിയൊഴുകുന്നു (2)
രോഹിണി നാളില്‍ മനസ്സിന്റെ കോവില്‍ (2)
തുറന്നു വരുന്നമ്മ.. എന്നെ
തുളസിയണിഞ്ഞമ്മ.. (കൈ നിറയേ..
പാല്‍മണമൂറും മധുരങ്ങളോടെ
പായസമരുളുകയായ് രസമോടെ നുണയുകയായ് (2)
സ്നേഹവസന്തം കരളിന്റെ താരില് (2)
എഴുതുകയാണമ്മ.. എന്നെ
തഴുകുകയാണമ്മ.. (കൈ നിറയേ..
ഈറന്‍ മേഘം പൂവും കൊണ്ട്
പൂജയ്ക്കായ് ക്ഷേത്രത്തില്‍ പോകുമ്പോള്‍
പൂങ്കാറ്റും സോപാനം പാടുമ്പോള്‍
പൂക്കാരി നിന്നെ കണ്ടു ഞാന്‍ (ഈറന്‍..
ആ..ആ..ആ..ആ…. ആ..
മഴ കാത്തു കഴിയുന്ന മനസ്സിന്റെ വേഴാമ്പല്‍
ഒരു മാരിമുകിലിനെ പ്രണയിച്ചു പോയി
പൂവമ്പനമ്പലത്തില്‍ പൂജക്കു പോകുമ്പോള്‍
പൊന്നും മിന്നും നിന്നെ അണിയിക്കും ഞാന്‍
ആ..ആ..ആ..ആ…. ആ..
വാനിടം മംഗളം ആലപിക്കെ
ഓമനേ നിന്നെ ഞാന്‍ സ്വന്തമാക്കും (ഈറന്‍...
വെണ്‍മേഘ ഹംസങ്ങള്‍ തൊഴുതുവലംവച്ചു
സിന്ദൂരം വാങ്ങുന്ന ഈ സന്ധ്യയില്‍
നെറ്റിയില്‍ ചന്ദനവും ചാര്‍ത്തി നീ അണയുമ്പോള്‍
മുത്തം കൊണ്ടു കുറിചാര്‍ത്തിയ്ക്കും ഞാന്‍
ആ..ആ..ആ..ആ.. ആ..
വേളിക്കു ചൂടുവാന്‍ പൂ പോരാതെ
മാനത്തും പിച്ചകപ്പൂ വിരിഞ്ഞു (ഈറന്‍...
അല്ലിമലര്‍ കാവില്‍ പൂരം കാണാന്‍
അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു
മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടി പാടി (അല്ലിമലര്‍)
ഒരു പൊന്‍ മാനിനെ തേടി നാം പാഞ്ഞു
കാതര മോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണി മേട ഒരു കാറ്റില്‍ വീണു
മണ്ണിലെ കളി വീടും മാഞ്ഞുവോ
ഇന്നതും മധുരമൊരോര്‍മയായ് (മണ്ണിലെ)
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം (അല്ലിമലര്‍)
വെറുതെ സൂര്യനെ ധ്യാനിക്കുമേതോ
പാതിരാ പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍
മണ്ണിലീ വസന്തത്തിന്‍ ധൂതികള്‍ (പിന്നെയും)
ഋതുശോഭയാകെ ഒരു കുഞ്ഞു പൂവില്‍ (അല്ലിമലര്‍)
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
അതില്‍ നാരായണക്കിളിക്കൂടുപോലുള്ളൊരു
നാലുകാലോലപ്പുരയുണ്ട്
(നാളികേരത്തിന്റെ)
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ -
ക്കൂമ്പുപോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്‌ക്കാച്ചുണ്ടുള്ള, ചന്ദനക്കവിളുള്ള,
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്
(നാളികേരത്തിന്റെ)
വല്യപെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാംകുഴിക്കക്കരെ വെച്ചെന്നോ -
ടുള്ളുതുറന്നതിന്‍ ശേഷമേ
(നാളികേരത്തിന്റെ)
നീറുന്ന കണ്ണുമായ് നിന്നെക്കിനാക്കണ്ട്
ദൂരത്തു വാഴുന്നു ഞാനിന്നും
ഓരോരോ തീവണ്ടിയോടിയെത്തുമ്പോഴും
ഓടുന്നു മുറ്റത്തു നീയെന്നും ...
(നാളികേരത്തിന്റെ)
തുറക്കാത്ത വാതില്‍
താനാനാ നാനാ... തനനാനാ നാനാ ...
താനാനാ താനാനാ താനാനാ നാ...
കാറ്റാടിത്തണലും തണലത്തരമതിലും
മതിലില്ലാ മനസ്സുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളികണ്ണും
കളിയൂഞ്ഞാലാടുന്നേ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലുമീ നല്ലൊരു നേരം
ഇനിയില്ലിതുപോലെ സുഖമറിയൊന്നൊരു കാലം
(കാറ്റാടിത്തണലും)
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ (മഞ്ഞിന്‍)
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരമാകുന്നതുപോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസനടനം
(കാറ്റാടിത്തണലും)
വിണ്ണില്‍ മിഴിപാകുന്നൊരു പെണ്മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ (വിണ്ണില്‍)
കാണാതൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതുപോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദചലനം
(കാറ്റാടിത്തണലും -2)
ക്ലാസ്‌മേറ്റ്‌സ്
താരാപതം ചേതോഹരം പ്രേമാമൃതം പെയ്യുന്നിതാ
നവമേഘമേ കുളിര്‍കൊണ്ടു വാ......
ഒരു ചെങ്കുറിഞ്ഞി പൂവില്‍ മൃദുചുംബനങ്ങള്‍ നല്‍കാന്‍
(താരാപതം ചേതോഹരം....
സുഗതമീ നാളില്‍ ലലല ലലലാ....
പ്രണയശലഭങ്ങള്‍ ലലല ലലലാ....
അണയുമോ രാഗദൂതുമായ്
(സുഗതമീ നാളില്...
സ്വര്‍ണ്ണ ദീപശോഭയില്‍ എന്നെ ഓര്‍മ്മ പുല്‍കവേ
മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാന്‍
(താരാപതം ചേതോഹരം....
സഫലമീ നേരം ലലല ലലലാ....
ഹൃദയവീണകളില്‍ ലലല ലലലാ....
ഉണരുമോ പ്രേമകാവ്യമായ്
(സഫലമീ നേരം...
വര്‍ണ്ണമോഹശയ്യയില്‍ വന്ന ദേവകന്യകേ
വിണ്ണിലാകെ നിന്റെ നെഞ്ചുപാടും ഗാനം കേട്ടു ഞാന്‍
(താരാപതം ചേതോഹരം....
അനശ്വരം
വേളിക്കു വെളുപ്പാൻകാലം താലിക്കു കുരുത്തോലാ
കോടിക്കു കന്നിനിലാവ് സിന്ധൂരത്തിനു മൂവന്തി
കോലോത്തെ തമ്പ്രാട്ടിക്ക് മനം പോലെ മംഗല്യം
(വേളിക്കു വെളുപ്പാൻകാലം)
നൂറുവെറ്റില നൂറുതേച്ചോ വായാടിത്തത്തമ്മേ
പഴുക്കടക്കത്തൂണുമെനഞ്ഞോ മലയണ്ണാർക്കണ്ണാ (2)
ഓലക്കുട കൈയ്യിലെടുത്തോ വെളുത്തവാവേ..ഓ.. ഓ.. ഓ..(2)
ഏഴിമലയുടെ നാലുകെട്ടിൽ കുടിവെപ്പിനുവായോ
കല്യാണത്തുമ്പീ... കാക്കാലത്തുമ്പി...
(വേളിക്കു വെളുപ്പാൻകാലം)
ആലവട്ടം വീശിയില്ലേ പനയോലക്കരുമാടീ
കുത്തുവിളക്കിൽ തിരിയിട്ടില്ലേ കട്ടിലൊരുക്കീലേ (2)
പാണപ്പുഴ പനിനീർതൂകിയ കിഴക്കിനിപ്പടവിൽ... ഓ.. ഓ..ഓ..(2)
വലത്തുകാൽവച്ചകത്തുവായോ വീരാളിക്കാറ്റേ
നന്നാറിപ്പൂവേ...നാത്തൂനാരേ
(വേളിക്കു വെളുപ്പാൻകാലം)
കളിയാട്ടം
യാ ദേവി സര്‍വ്വ ഭൂതേഷു പ്രേമരൂപേണ സംസ്ഥിതാ
നമസ്‌തസ്യൈ നമസ്‌തസ്യൈ നമസ്‌തസ്യൈ നമോ നമഃ
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളിലവരൊഴുക്കീ ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്‌തു ഈ അമ്പലക്കല്‍പ്പടവില്‍
(കഥയിലെ)
ശ്രീലകം വാഴുന്ന ദേവീ പ്രാണമന്ത്രമുണര്‍ത്തുന്ന ദേവീ
തപസ്സിരിക്കും സ്‌നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈനീട്ടി തിരുവരമേകാനായ്
അനുരാഗ രാവിലലങ്കരിച്ചൊരു പൂന്തോണിയെത്തി
(കഥയിലെ)
ആവണിത്താലങ്ങളേന്തി രാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ട് പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ട് പൂത്താരം മിന്നുകെട്ടി മിന്നാരം
അന്നായിരത്തിരി മാലചാര്‍ത്തിയ കല്യാണമായി
(കഥയിലെ)
കഥയിലെ രാജകുമാരിയും ഗോപകുമാരനുമൊന്നായി
വരവായ് പൊന്നോളങ്ങളിലായിരമായിരം ദീപങ്ങള്‍ ഓ...
കല്യാണരാമന്‍
വാഴപ്പൂങ്കിളികൾ .... വാഴപ്പൂങ്കിളികൾ
ഒരുപിടിനാരുകൊണ്ടു ചെറുകൂടുകൾമെടയു-
മോലപ്പീലിയിലാകെനനുനനെ വാഴപ്പൂങ്കിളികൾ
ഓരോരോ കരളിലും മിഴികളിലും
ഓരോരോ മോഹം കതിരണിയും (2)
മഴമേഘങ്ങൾ നിഴലേകുമ്പോൾ മയിലിൻ
മനസ്സിൽ മണിനൂപുരം പോൽ
(വാഴപ്പൂങ്കിളികൾ )
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടുവച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാനംപാടി കാതരംപാടി
ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ
കണ്ണാടിക്കുന്നത്തെ മൈനക്കുഞ്ഞേ
വാവഞ്ഞാലി ചോലക്കീഴിൽ നീയും വായോ
ഒന്നുചേർന്നു പണിയാം ഒരു കർണ്ണികാരഭവനം (2)
കനവിൻ മണിമാലഞൊറിഞ്ഞതിലിന്നൊരുതൊങ്ങളിടാം
(വാഴപ്പൂങ്കിളികൾ )
ഒന്നാനാം കുന്നിൽ ഓരടിക്കുന്നിൽ
ഒരായിരം കിളികൾ കൂടുവച്ചല്ലോ
കൂട്ടിനിളം കിളികൾ കുഞ്ഞാറ്റക്കിളികൾ
തന്നാനംപാടി കാതരംപാടി
ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ ലല്ലാ
പൂമാനം തൂകുന്നു പൂവും നീരും
കണ്ണാമ്പാറ്റേ ഏറിക്കാറ്റേ വിരുന്നുവായോ
പുണ്യമായ നിമിഷം ഇതു സ്വർണ്ണവർണ്ണനിമിഷം (2)
ഇനിനാമിതിലേ ഒരുകൈയ്യൊരുമെയ്യോട് ചേർന്നുയരാം
(വാഴപ്പൂങ്കിളികൾ )
ഉണ്ണികളേ ഒരു കഥപറയാം
പുതുമഴയായ് പൊഴിയാം മധുമയമായ് ഞാന്‍ പാടാം
കടവിലെ കിളികള്‍ തന്‍ കനവിലെ മോഹമായ്
പുഴയിലെ ഒളങ്ങള്‍ തേടും
(പുതുമഴയായ്)
താളം മാറി ഓണക്കാലം പോയി
വേലക്കാവില്‍ വര്‍ണക്കോലം മാറി
തീരം തേടി അന്തിക്കാറ്റും പോയി
കൂട്ടിന്നായ് കൂടാരം മാത്രം
ഉള്‍കുടന്നയിതില്‍ ആത്മനൊമ്പരമിതേറ്റു
ഞാനിന്നു പാടാം (ഉള്‍കുടന്ന)
(പുതുമഴയായ്)
കന്നിക്കൊമ്പില്‍ പൊന്നോലത്തൈ തൊട്ടു
ഓടക്കാറ്റില്‍ മേഘത്തൂവല്‍ വീണു
ആനന്ദത്തില്‍ പൂരക്കാലം പോയി
കൂട്ടിന്നായ് കൂടാരം മാത്രം
വെണ്ണിലാവിലീ മന്ത്രവേണുവിലൊരു ഈണമായിന്നു മാറാം (വെണ്ണിലാവിളി)
(പുതുമഴയായ്)
മുദ്ര