Friday, June 29, 2007

മഴത്തുള്ളി Raindrop

മണ്ണ് വിണ്ണിനിണയാകുന്നത്
മഴ പെയ്യുമ്പോഴത്രെ..!

മേഘനീലിമയില്‍ നീളെ
സ്വര്‍ണ്ണലിപികളില്‍
ആകാശം പ്രണയമൊഴികളെഴുതുന്നു.

ശേഷം
നിലാവിന്ടെ നടവഴികളിലൂടെ
ഊര്‍ന്നിറങ്ങിയ ആകാശത്തിന്ടെ ചുംബനം
ഭൂമിയുടെ കവിളുകളിലേക്ക്,
മെല്ലെ ..മെല്ലെ ...

അനന്തരം
നെറുകയില്‍ നിന്ന് നെഞ്ജിലേക്ക്...
തെരുതെരെ ചുംബിച്ച് മഴ പടരുകയാണ്‍
നനഞ്ഞവെയിലിന്റെ തിരിതാഴ്ത്തിവെച്ച്
പ്രക്രുതിയുടെ പ്രണയവും ലയനവും.

പച്ചപ്പുകള്‍ നീര്‍ത്തി രോമാഞ്ജിതയാകുന്ന ഭൂമി.
ഇലത്തുമ്പുകളില്‍ നിന്ന് ഹ്രുദയരാഗം.
കരിയിലകളില്‍ കരിവളകിലുക്കം.
പ്രണയം മൂര്‍ച്ഛിച്ച് പേമാരിയാകുമ്പോള്‍
ആകാശത്തിന്‍ ആയിരം വിരലുകള്‍.

ഇപ്പോള്‍ മഴയ്ക്ക് ഭൂമിയും ഭൂമിക്ക് മഴയും മാത്രം!
ഓരോ മഴത്തുള്ളിയും ജീവരേണുക്കളായ്
ഭൂമിയുടെ ഗര്‍ഭപാത്രത്തിലേക്ക്....
ഇനിയുമെത്ര പുതിയപിറവികള്‍..?

ഓര്‍ക്കുക...
നമ്മളും പണ്ടോരോ മഴത്തുള്ളിയായ്....!

ഇല്ലായ്മ

മരത്തെക്കുറിച്ചെഴുതിയത്
മണ്ണില്ലാത്തവന്‍

കടത്തെക്കുറിച്ചെഴുതിയത്
പണമില്ലാത്തവന്‍

തുമ്പികളെക്കുറിച്ചെഴുതിയത്
മക്കളില്ലാത്തവന്‍

പൂക്കളെക്കുറിച്ചെഴുതിയത്
കാമുകിയില്ലാത്തവന്‍

മരണത്തെക്കുറിച്ചെഴുതിയത്
ജീവിതമില്ലാത്തവന്‍

ഇതു കൊണ്ടാകാം
കവിതയെക്കുറിച്ചെഴുതുന്നവന്‍
കവിയല്ലാത്തത്

താജ് മഹല്‍

താജ്....
നിന്ടെയഴകില്‍ എന്‍ടെ കണ്ണുകള്‍ കല്ലുകൊത്തുമ്പോള്‍
പ്രണയത്തിനടെ അനശ്വരതയെക്കുറിച്ചേയല്ല
ഞാനോര്‍ക്കുന്നത്?

സ്നേഹം ഇത്രമേല്‍ സ്വാര്‍ത്ഥമോ...?

താജ്....
നിലാവില്‍ക്കുളിച്ച് നീ നഗ്നയായ് നില്‍ക്കുമ്പോള്‍
നിന്നിലേക്ക് ചാഞ്ഞുപെയ്യുന്ന മഞ്ഞുതുള്ളിയില്‍
ചോരയിറ്റുന്നുവോ....?

വേദനകൊണ്‍ട് ആരോ പിടയുന്നുവോ..?

ഇത് നിനക്കായ് അറുത്തുനേദിച്ച
ഒരു വലംകൈയുടെ തുടിപ്പ്...
ഓര്‍ക്കുന്നുവോ നീ ഈ ശില്പിയെ...?

സ്വപ്നങ്ങള്‍ വറ്റിയ എന്‍ടെ കുഴിഞ്ഞ കണ്ണുകള്‍...?
ചരിത്രത്തിന്ടെ ഏടുകളില്‍ ഞാനെവിടെ..?

ഓര്‍മ്മപുസ്തകങ്ങളിലെ നിറമുള്ള താളുകളി‌ല്‍ നീ
മുംതാസിന്‍ടെയും ഷാജഹാന്‍ടെയും
പ്രണയമധുരം തുളുമ്പുന്നു.

പറയുക...! ചരിത്രത്തിന്‍ടെ ഏത് ഓടയിലാണ്‍ എന്‍ടെ പേര്‍...?

(പേര്‍:ഞാന്‍ ‍പോലും മറവിയിലേക്ക് വലിച്ചെറിഞ്ഞത്....)

താജ്....
നിന്‍ടെ തിരുനെറ്റിയില്‍എന്‍ടെ ചോരനനഞ്ഞ വിരല്പ്പാടുകള്‍....ആരുമറിയാതെ...!!!എന്നിട്ടും ഞാന്‍ നിന്നെ അത്രമേല്‍ സ്നേഹിക്കുന്നു.....നീ എന്‍ടെ ചോരതന്നെയാണല്ലോ...?(താജ്മഹലിന്‍ടെ മുഖ്യശില്പിയുടെ വലതുകൈ ചക്രവര്‍ത്തി ഛേദിച്ച സംഭവം)

പൂമ്പാറ്റ

സുന്ദര സ്വപ്നത്തിലെന്ന പോലെ
ഈ ലോകം മുഴുവന്‍ പാറിനടക്കാന്‍ നാം കൊതിക്കറില്ലെ

മറ്റല്ലാം മറന്ന് മനസ്സ് സുഖമുള്ള സങ്കല്പത്തിലൂടെ സഞരിക്കുമ്പോള്‍
പ്രക്രതിപോലും നമ്മോടൊപ്പം
പ്രണയത്തിനു കൂട്ടായി ഉണ്ടായിരിക്കണമെന്ന് നാം ആഗ്രഹിക്കാറില്ലെ.

ഒരു പൂമ്പാറ്റയെ പോലെ വര്‍ണ്ണ ചിറകുകള്‍ വിരിച്ച് വിണ്ണിലും, മണ്ണിലും, പുല്ലിലും, പൂവിലുമല്ലാം പാറിനടന്ന് സന്തോഷത്താല്‍ മതി മറക്കുമ്പോള്‍
പ്രണയം അതീവ സുന്ദരമാകുന്നു
ഒരു പുലര്‍ക്കാല സ്വപ്നം പോലെ.............................!

കേള്‍വി

സത്യമേവ ജയതേ!

മഹാത്മാവേ ഞങ്ങളോടു പൊറുക്കേണമേ!
അങ്ങ് പറഞ്ഞതൊന്ന്‌; ഞങ്ങള്‍ കേട്ടത് മറ്റൊന്ന്‌.
(ഞങ്ങളുടെ കേള്‍വിക്കെന്തോ പ്രശ്നമുണ്ടായിരുന്നുവോ?)

അങ്ങ് അഹിംസ എന്നു പറഞ്ഞു; പക്ഷെ ഞങ്ങള്‍‍ 'അ' കേട്ടില്ല
അങ്ങയെത്തന്നെ തട്ടിയത് അതുകൊണ്ടാണ്. സോറി.

സത്യാന്വേഷണം സത്യാഗ്രഹം എന്നൊക്കെ അങ്ങ് പറഞ്ഞപ്പോള്‍
ഞങ്ങള്‍ കേട്ടത് സദ്യ എന്നായിപ്പോയി.
തീറ്റ വിട്ടു കളിക്കാത്തത് അതുകൊണ്ടാണ്.

നിരാഹാരം എന്നു പറഞ്ഞുവല്ലേ? നീരാഹാരം എന്നു കേട്ടപ്പോള്‍ സന്തോഷമായി.
ഒരേ വെള്ളമടി അതുകൊണ്ടാണ് മഹാത്മാവേ!

ലളിതജീവിതം, സ്ത്രീപൂജ എന്നൊക്കെ പറയാന്‍ ആരു പറഞ്ഞു?
ലളിത, സ്ത്രീ ഇതു മാത്രമേ ഞങ്ങള്‍ കേട്ടുള്ളൂ."

എന്റെ ജീവിതമാണ് എന്റെ സന്ദേശം അല്ലേ?"
എസ്.എം.എസ്, ഇമെയില്‍ സന്ദേശങ്ങളിലാണ് ഇപ്പോള്‍ ജീവിതം ഗുരുവേ!

കാലത്തിന്റെ കൈയില്‍നിന്ന് ചെപ്പക്കുറ്റിക്ക് ഒരെണ്ണം കിട്ടിയപ്പോള്‍
കേള്‍വി ശരിയായപോലെ.

പണ്ട് കേള്‍ക്കാതെ പോയ ആ 'അ' ഇപ്പോഴാണ് കേട്ടത്.

അസത്യമേവ ജയതേ

തേങ്ങല്‍ 2

തേങ്ങുന്നെന്‍ ഉള്ളം അറിയാതെ തേങ്ങുന്നു

തേങ്ങലിന്‍ കൂട്ടായ് കണ്ണീരു മാത്രം

ആത്മാവിന്‍ വേദന കാണാന്‍

നീ എവിടെ കാണാത്ത ദൂരം

പറന്നകന്നില്ലെ

നിന്നെ കുറിച്ചുള്ള ഓര്‍മ്മകളെന്നും

അറിയാതെ അറിയാതെ കണ്ണുനീര്‍ പറയും

എന്തിനു വെറുതെ ആശകള്‍ തന്നു നീ

ഓടി ഒളിച്ചു ദൂരെ

നീ നല്‍കിയ ചുംബന പുഷ്പങള്‍

എവിടെ ഒളിപ്പിക്കും

ആംബല്‍ കുളത്തിലെ ആംബല്‍ പറിക്കനും

പാടുന്ന കുയിലിനേടെന്റുന്നു പാടാനും

ഇനി നീ എവിടെ.............

തേങ്ങല്‍

എന്റെ മനസ്സ് നിന്നെ ഓര്‍ത്ത് തേങ്ങുകയാണ്

എന്റെ തേങ്ങലുകള്‍ക്ക് കൂട്ടയി

എന്റെ-ദുഖങ്ങള്‍ മത്രം......

നമ്മൊളൊന്നിച്ചു നടന്ന വഴികളില്‍

ഇന്നന്റെ കണ്ണുനീരാണ്

ഇന്നന്റെ ആശകള്‍ക്കും മോഹങ്ങള്‍ക്കും

പകരം എന്റെ ദുഖങ്ങലും കണ്ണുനീരുമാണ്നീ എവിടെയാണ്

എന്തിനാണ് നീ എനിക്ക് ആശകള്‍ തന്നത്

എന്തിനാണ് നീ എന്നെ വിട്ടു പോയത്

Tuesday, June 26, 2007

Monday, June 25, 2007

ചിന്തിക്കൂ .

1000 ആന വിചാരിച്ചാല്‍ ഒരു ഉറുംബിനെ കടിക്കാന്‍ കഴിയുമോ ??


ഉയരം കുറവാണെങ്കില്‍ High-heels ഇട്ടു ഉയരം കൂട്ടാം , പക്ഷെ
ഉയരം കൂടുതലാണെങ്കില്‍ Low-Heels ഇട്ടു ഉയരം കുറക്കാന്‍ പറ്റുമോ??.

Pure 916 "Gold" പണയം വെയ്ക്കാം,പക്ഷെ
Filter "Gold" പണയം വെയ്ക്കാന്‍ പറ്റുമോ ?

ചിന്തിക്കൂ .....

Train Ticket എടുത്തു Platform-ല്‍ ഇരിക്കാം, എന്നാല്‍
Platform ticket എടുത്തു Train-ല്‍ ഇരിക്കാന്‍ പറ്റുമോ??

Tea Cup -ല്‍ Tea കുടിക്കാം , എന്നാല്‍
World Cup -ല്‍ World കുടിക്കാന്‍ പറ്റുമോ ??

ചിന്തിക്കൂ .....

IronBox കൊണ്ടു Iron ചെയ്യാന്‍ പറ്റും, എന്നാല്‍
PencilBox കൊണ്ടു Pencil ചെയ്യാന്‍ പറ്റുമോ ??

ജോലി തീര്‍ന്നെങ്കില്‍ ഇതു വായിച്ചു കൊണ്ടിരിക്കാം, എന്നാല്‍
ഇതു വായിച്ചു കൊണ്ടിരുന്നല്‍ ജോലി തീരുമോ ??

ചിന്തിക്കൂ . ..

വാക്യത്തില് പ്രയോഗിക്കുക

വാക്യത്തില് പ്രയോഗിക്കുക

പൊട്ടിച്ചിരിക്കുന്നു:
അടുക്കളയില് ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് ആരോ പൊട്ടിച്ചിരിക്കുന്നു

വിമ്മിഷ്ടം:
ഇതുവരെ Exo ഡിഷ് വാഷ് മാത്രം ഉപയോഗിച്ചിരുന്ന അമ്മയ്ക്ക് ഇപ്പോല് വിമ്മിഷ്ടമായി.

സദാചാരം: ജോലിക്കാരി അടുപ്പില് നിന്നും സദാ ചാരം വാരും.

ഉത്തരം മുട്ടി:
ഇന്നലെ രാവിലെ തട്ടിന്‍പുറത്ത് കേറിയപ്പോള് എന്റെ തലയില് ഉത്തരം മുട്ടി.

പിടികിട്ടി:
കുട നഷ്ടപ്പെട്ടങ്കിലും അതിന്റെ പിടി കിട്ടി.

അടിച്ചേല്‍പ്പിക്കുക:
അതിരാവിലെ എഴുന്നേല്‍ക്കതിരുന്ന രാജുവിനെ അച്ഛ്ന് അടിച്ചേല്‍പ്പിചു.

ജീവിക്കുക:
G വിക്കുക ബുദ്ധിമുട്ടാണെങ്കില് H വിക്കാന് ശ്രമിക്കുക്.

എട്ടും പൊട്ടും:
8 മുട്ടകള് തറയില് വീണപ്പോള് മനസ്സിലായി എട്ടും പൊട്ടും.

മുടന്തന് ന്യായം:
ഇന്നലെ കവലയില് നിന്നും ഏതോ ഒരു മുടന്തന് ന്യായം പറയുന്നത് കേട.്ടു

അഴിമതി:
വീടൂ പണി കഴിന്നപ്പോള് സിറ്റൌട്ടില് ജനല് മതിയെന്നു അപ്പച്ഛന് പറഞ്ഞപ്പോള് മോളിക്കുട്ടി പറഞ്ഞു വേണ്ടാ അഴിമതി എന്നു.

ആരോപണം:
ഇന്നലെ ബങ്ക് ലൊക്കര് കുത്തി തുറന്നു ആരോ പണം മോഷ്ടിച്ചു

നിലാവ്

എന്‍ പ്രിയ നിലാവെ

എവിടെയ് എന്‍ പ്രിയ നിലാവെ

ഒരു സായം സന്ധ്യയില്‍

നിലവിളകിന്‍ പ്രഭയില്‍

ഒരു സിന്ദുര പൊട്ടു പോലെ

എന്‍ മുന്നില്‍ തെളിഞൂ നീ

ശിശിരമായ് ഒഴുകി എന്നില്‍

പ്രണയമായ്...അനുരാഗമായ്

ഒരായിരം ആശകള്‍ പകര്‍ന്നു

എന്നില്‍ എന്‍ പ്രിയ സഖിയെ

നിലവിന്‍ മിഴിയുമായ് കാത്തിരിപ്പു

എവിടെയ് പോയ് മറഞു എന്‍ പ്രിയസഖി

രത്രികളില്‍ നിന്‍ വരവും നോക്കി

ഏകനായ് ഇരിപ്പു ഞാന്‍

എന്‍ ദുഃഖം അറിയാന്‍

എന്നില്‍ അലിയാന്‍

വാ എന്‍ പ്രിയ നിലാവെ

വസന്തമായ്...കുളിരായ്....

വാ.. ..വാ... എന്‍ ജീവനെ..

പ്രണയം

എന്താ ഈ പ്രണയം.....????

പ്രണയിച്ചവന്‍ പ്രണയം എഴുതുബോള്‍

ആ വാക്കുകളില്‍ പ്രണയത്തിന്ന് കയ്യ്‌പ്പിന്‍ രസം

പ്രണയിക്കാത്തവന്‍ പ്രണയം എഴുതുബോള്‍

ആ വാക്കുകളില്‍ പ്രണയം മധുരിക്കുന്നു.

ഇതൊന്നും അറിയാത്തവന്‍ ചോദിക്കുന്നു........

പ്രണയം ഒരു നെല്ലിക്കയാണോ...????

കണ്‍ട് അറിയാത്തവന്‍ കൊണ്‍ട് അറിയട്ടെ...

സ്നേഹ സന്ദേശം

എന്‍റ്റെ കാമുകി...അറിയാന്‍

എത്രയും സ്നേഹം നിറഞ എന്‍റ്റെ മാത്രമായ മോള്‍ക്ക് , ഞാന്‍ എത്ര നാളായി നിന്‍റ്റെ

പിറകില്‍ നടക്കുന്നു. നീ എന്ത എന്നെ ഒന്ന് നോക്കുക പോലും ച്ചെയാത്തത്.എന്നെ നിനക്ക്

ഇഷ്ടമല്ലെ...???

എനിക്കറിയാം നിന്‍റ്റെ ഉള്ളിന്‍റ്റെ ഉള്ളില്‍ എന്നോട് സ്നേഹമാണ്.

പക്ഷെ നീയത് തുറന്ന് കാണിക്കാതെതെന്ത..??

രാജണ്ണന്‍റ്റെ മകന്‍ സുനില്‍ നിന്‍റ്റെ പിറകില്‍ നടക്കുന്നുണ്ട് എന്ന് ഞാനറിഞു.അവനെ നേരിടാനുള്ള

ശാരീരിക ശേഷി ഇന്നെന്നിക്കില്ല.

അതു കൊണ്ട് ഞാന്‍ ഇത്തിരി കടന്ന കൈ പ്രയോഗിച്ചു. ഇനി അവന്‍ നിന്നെ

ശല്യം ചെയ്യുകയില്ല. അഥവാ ഇനി നിന്‍റ്റെ പുറകെ വരണമെന്ന് അവനു

തോന്നിയാല്‍ ഞാന്‍ അവന്‍റ്റെ വീടിന്‍റ്റെ മുന്നില്‍ കുഴിച്ചിട്ട മുട്ട തടഞ് നിര്‍ത്തിക്കോളും.

ഈ ഇടെയായ് നിന്‍റ്റെ ച്ചേട്ടന്‍റ്റെ മസിലുകള്‍ വീര്‍ത്ത് വീര്‍ത്ത് വരുന്നു.

അത് എന്‍റ്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു.

നിനക്കെന്നെ ഇഷ്ടമാന്നെങ്കില്‍ ഈ ഞായറാഴ്ച അംബലത്തില്‍ വരുംബോല്‍

ആ നീല ചുരിദാര്‍ ഇട്ട് വരണം .

എന്നോട് സ്നേഹമുണ്ടെങ്കില്‍ നീ ഇത് അനുസരിക്കുക.

അതല്ല എന്നെ ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക,

പിന്നീടുള്ള കാര്യങള

Thursday, June 21, 2007

സന്ധ്യ

അകലെ ചക്രവാളത്തില് സന്ധ്യ എരിഞ്ഞടങ്ങി
വിരഹ ദുഖവും പേറി നക്ഷത്രങ്ങള് കണ്ണു ചിമ്മി
മണലാരണ്യതില് വിഷാദ ഗാനവും മൂളി കാറ്റു വീശി
അകലെ കാത്തിരിക്കുന്ന ആരൊക്കെയോ സന്ധ്യാ നാമം ചൊല്ലി.

മറഞ്ഞു പോയ പകലിനെ കുറിച്ചു ഞാനോര്‍ത്തു കരഞ്ഞു.
കത്തുന്ന തീനാളങ്ങള് എന് മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു.
വിഷ വാതകങ്ങല് തീജ്വാലകളായ നിമിഷത്തില്
എവിടെ നിന്നോ ഉയര്‍ന്ന കൂട്ടുകാരന്‍റെ നിലവിളി.

ഇരുളിന്‍റെ കംബിളി പുതപ്പു മാറ്റിയെത്തുന്ന നാളത്തെ പ്രഭാതം
എന് മനസ്സില് ഒരു അഗ്നികുണ്‍ഡമായി എരിയുമെന്നു ഞാന് ഭയന്നു.
അകലെ ഓലപുരയ്ക്കുള്ളില് നിലവിളികല് ഉയരുന്നതു ഞാന് കേള്‍ക്കുന്നു.
കത്തുന്ന മണ്ണെന്ന വിളക്കിനു ചുറ്റും പ്രാണന് വെടിയുന്ന ശലഭങ്ങള്

മുറ്റത്തു പാതി പണിതീര്‍ന്ന സ്വപ്നകൂടില് മിന്നാം മിനുങ്ങുകള് ചേക്കെറുന്നു.
നാളത്തെ പകലിനൊടൊപ്പം കത്തിതീരാന് വിധിച്ച മാവിന് ചില്ലയില്
സ്വപ്നം കണ്‍ടുമയങ്ങുന്ന അമ്മക്കിളിയുടെ ചിറകിനുള്ളില് നിന്നും
കിളിക്കുഞ്ഞുങ്ങല് പതിയെ ചിലയ്ക്കുന്നു നാളയെ കുറിച്ചോര്‍ക്കാതെ

Monday, June 18, 2007

ജന്മം

ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം

Friday, June 8, 2007

മഴ

മഴ പെയ്യുന്നു,
ഓര്‍മകളുടെ ബാല്യത്തിലേക്ക്..
പാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മകളിലേക്ക്

Thursday, June 7, 2007

കവിത

ആവില്ലയീ പേന തുപ്പും മഷികൊണ്‍ടെന്ന-
കത്തെരിയും നെരിപ്പോടണയ്ക്കുവാന്‍..
ആവില്ലയീ കടലാസുതുണ്‍ടിലെന്‍-
കരള്‍ തുടിപ്പൊതുക്കുവാന്‍..
അറുക്കട്ടെ ഞാനെന്‍ സിര..
ചാലിയ്ക്കട്ടെ ചുടു നിണത്തിലെന്‍ അശ്രു ധാര..
നിറയ്ക്കട്ടെ ഉയിര്‍ കൊടുത്തെന്‍ പേനയിലീ മഷിക്കൂട്ട്..
ഇല്ല, ആവുന്നില്ലിനിയുമവള്‍തന്‍ വിരഹം പകര്‍ത്തുവാന്‍...