Monday, June 25, 2007

വാക്യത്തില് പ്രയോഗിക്കുക

വാക്യത്തില് പ്രയോഗിക്കുക

പൊട്ടിച്ചിരിക്കുന്നു:
അടുക്കളയില് ഉണ്ടായിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റ് ആരോ പൊട്ടിച്ചിരിക്കുന്നു

വിമ്മിഷ്ടം:
ഇതുവരെ Exo ഡിഷ് വാഷ് മാത്രം ഉപയോഗിച്ചിരുന്ന അമ്മയ്ക്ക് ഇപ്പോല് വിമ്മിഷ്ടമായി.

സദാചാരം: ജോലിക്കാരി അടുപ്പില് നിന്നും സദാ ചാരം വാരും.

ഉത്തരം മുട്ടി:
ഇന്നലെ രാവിലെ തട്ടിന്‍പുറത്ത് കേറിയപ്പോള് എന്റെ തലയില് ഉത്തരം മുട്ടി.

പിടികിട്ടി:
കുട നഷ്ടപ്പെട്ടങ്കിലും അതിന്റെ പിടി കിട്ടി.

അടിച്ചേല്‍പ്പിക്കുക:
അതിരാവിലെ എഴുന്നേല്‍ക്കതിരുന്ന രാജുവിനെ അച്ഛ്ന് അടിച്ചേല്‍പ്പിചു.

ജീവിക്കുക:
G വിക്കുക ബുദ്ധിമുട്ടാണെങ്കില് H വിക്കാന് ശ്രമിക്കുക്.

എട്ടും പൊട്ടും:
8 മുട്ടകള് തറയില് വീണപ്പോള് മനസ്സിലായി എട്ടും പൊട്ടും.

മുടന്തന് ന്യായം:
ഇന്നലെ കവലയില് നിന്നും ഏതോ ഒരു മുടന്തന് ന്യായം പറയുന്നത് കേട.്ടു

അഴിമതി:
വീടൂ പണി കഴിന്നപ്പോള് സിറ്റൌട്ടില് ജനല് മതിയെന്നു അപ്പച്ഛന് പറഞ്ഞപ്പോള് മോളിക്കുട്ടി പറഞ്ഞു വേണ്ടാ അഴിമതി എന്നു.

ആരോപണം:
ഇന്നലെ ബങ്ക് ലൊക്കര് കുത്തി തുറന്നു ആരോ പണം മോഷ്ടിച്ചു