Thursday, June 21, 2007

സന്ധ്യ

അകലെ ചക്രവാളത്തില് സന്ധ്യ എരിഞ്ഞടങ്ങി
വിരഹ ദുഖവും പേറി നക്ഷത്രങ്ങള് കണ്ണു ചിമ്മി
മണലാരണ്യതില് വിഷാദ ഗാനവും മൂളി കാറ്റു വീശി
അകലെ കാത്തിരിക്കുന്ന ആരൊക്കെയോ സന്ധ്യാ നാമം ചൊല്ലി.

മറഞ്ഞു പോയ പകലിനെ കുറിച്ചു ഞാനോര്‍ത്തു കരഞ്ഞു.
കത്തുന്ന തീനാളങ്ങള് എന് മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു.
വിഷ വാതകങ്ങല് തീജ്വാലകളായ നിമിഷത്തില്
എവിടെ നിന്നോ ഉയര്‍ന്ന കൂട്ടുകാരന്‍റെ നിലവിളി.

ഇരുളിന്‍റെ കംബിളി പുതപ്പു മാറ്റിയെത്തുന്ന നാളത്തെ പ്രഭാതം
എന് മനസ്സില് ഒരു അഗ്നികുണ്‍ഡമായി എരിയുമെന്നു ഞാന് ഭയന്നു.
അകലെ ഓലപുരയ്ക്കുള്ളില് നിലവിളികല് ഉയരുന്നതു ഞാന് കേള്‍ക്കുന്നു.
കത്തുന്ന മണ്ണെന്ന വിളക്കിനു ചുറ്റും പ്രാണന് വെടിയുന്ന ശലഭങ്ങള്

മുറ്റത്തു പാതി പണിതീര്‍ന്ന സ്വപ്നകൂടില് മിന്നാം മിനുങ്ങുകള് ചേക്കെറുന്നു.
നാളത്തെ പകലിനൊടൊപ്പം കത്തിതീരാന് വിധിച്ച മാവിന് ചില്ലയില്
സ്വപ്നം കണ്‍ടുമയങ്ങുന്ന അമ്മക്കിളിയുടെ ചിറകിനുള്ളില് നിന്നും
കിളിക്കുഞ്ഞുങ്ങല് പതിയെ ചിലയ്ക്കുന്നു നാളയെ കുറിച്ചോര്‍ക്കാതെ