Wednesday, August 13, 2008

ഓമനേ

ഓമനേ തങ്കമേ അരികില്‍ വരികെന്‍

പ്രണയത്തിന്‍ മുകുളം വിരിയും
ഹൃദയത്തില്‍ മെല്ലെ മെല്ലെ
പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ കള്ളനാ മനസിലൊഴുകും
യമുനയില്‍ അലകളെഴുതി നറുവെണ്ണ
പയ്യെ പയ്യെ കവരുമെങ്കിലും
നുണ പറയുമെന്‍ മനമലിയും

ഓമനേ തങ്കമേ

കടമ്പെണ്ണ പോലെ ഞാന്‍ അടിമുടി പൂത്തു പോയ്
കിളി മൊഴിയായി നിന്‍‌റെ വേണു മൂളവേ
അമ്പലചുവരിലെ ശിലകളിലെന്നപോല്‍
പുണരുകയെന്നെ ദേവ ലാസ്യമോടെ നീ
ഉടലിനുള്ളിനായ് ഒളിഞ്ഞിരുന്നൊരീ മുറി
തുറന്നീടാന്‍ വന്നു നീ
കുടിലിനുള്ളിലായ് മയങ്ങി നില്‍ക്കുമീ
തിരി കെടുത്തുവാന്‍ വന്നു ഞാന്‍
മധുവിധു മയം മിഥുന ലഹരി
തഴുകിയൊഴുകി നാം

ഓമനേ തങ്കമേ

പുതു വയലെന്നപോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗ മാല പെയ്യവേ
അരുവിയിലെന്നപോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പുകൊണ്ട കന്യ നിന്നിലായ്
കുയില്‍ കുരവയില്‍ മുഖരിതമൊരു
വെളുവെളുപ്പിനു വന്നു നീ
കണിതളികയില്‍ തുടിക്കുമീയിളം
കണിയെടുക്കുവാന്‍ വന്നു ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍
ഒഴുകി ഒഴുകി നാം

ഓമനേ തങ്കമേ അരികില്‍ വരികെന്‍
പ്രണയത്തിന്‍ മുകുളം വിരിയും
ഹൃദയത്തില്‍ മെല്ലെ മെല്ലെ
പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ കള്ളനാ മനസിലൊഴുകും
യമുനയില്‍ അലകളെഴുതി നറുവെണ്ണ
പയ്യെ പയ്യെ കവരുമെങ്കിലും
നുണ പറയുമെന്‍ മനമലിയും

ഓമനേ തങ്കമേ