Wednesday, August 13, 2008

ആത്മാവിന്‍ പുസ്തകത്താളില്‍

ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍‌പീലി പിടഞ്ഞു

വാലിട്ടെഴുതുന്ന രാവിന്‍ വാല്ക്കണ്ണാടിയുടഞ്ഞു.
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ് മറഞ്ഞു.
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു

കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈ വെടിഞ്ഞു

അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍‌പീലി പിടഞ്ഞു

നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനന കന്യകളേ അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം