പ്രണയത്തിന്‍ മുകുളം വിരിയും
ഹൃദയത്തില്‍ മെല്ലെ മെല്ലെ
പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ കള്ളനാ മനസിലൊഴുകും
യമുനയില്‍ അലകളെഴുതി നറുവെണ്ണ
പയ്യെ പയ്യെ കവരുമെങ്കിലും
നുണ പറയുമെന്‍ മനമലിയും
ഓമനേ തങ്കമേ
കടമ്പെണ്ണ പോലെ ഞാന്‍ അടിമുടി പൂത്തു പോയ്
കിളി മൊഴിയായി നിന്‍റെ വേണു മൂളവേ
അമ്പലചുവരിലെ ശിലകളിലെന്നപോല്‍
പുണരുകയെന്നെ ദേവ ലാസ്യമോടെ നീ
ഉടലിനുള്ളിനായ് ഒളിഞ്ഞിരുന്നൊരീ മുറി
തുറന്നീടാന്‍ വന്നു നീ
കുടിലിനുള്ളിലായ് മയങ്ങി നില്‍ക്കുമീ
തിരി കെടുത്തുവാന്‍ വന്നു ഞാന്‍
മധുവിധു മയം മിഥുന ലഹരി
തഴുകിയൊഴുകി നാം
ഓമനേ തങ്കമേ
പുതു വയലെന്നപോല്‍ അലയിളകുന്നുവോ
തുരുതുരെയായി രാഗ മാല പെയ്യവേ
അരുവിയിലെന്നപോല്‍ ചുഴിയിളകുന്നുവോ
മണിമലരമ്പുകൊണ്ട കന്യ നിന്നിലായ്
കുയില്‍ കുരവയില്‍ മുഖരിതമൊരു
വെളുവെളുപ്പിനു വന്നു നീ
കണിതളികയില്‍ തുടിക്കുമീയിളം
കണിയെടുക്കുവാന്‍ വന്നു ഞാന്‍
മധുരിതമൊരു പ്രണയകഥയില്‍
ഒഴുകി ഒഴുകി നാം
ഓമനേ തങ്കമേ അരികില്‍ വരികെന്‍
പ്രണയത്തിന്‍ മുകുളം വിരിയും
ഹൃദയത്തില്‍ മെല്ലെ മെല്ലെ
പുതുമഴയുടെ സുഖമരുളുകെന്‍ സഖി നീ
കണ്ണനേ കള്ളനാ മനസിലൊഴുകും
യമുനയില്‍ അലകളെഴുതി നറുവെണ്ണ
പയ്യെ പയ്യെ കവരുമെങ്കിലും
നുണ പറയുമെന്‍ മനമലിയും
ഓമനേ തങ്കമേ
Wednesday, August 13, 2008
ഓമനേ
എന്തിനായ് നിന്‍
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണനെഴുന്നുള്ളും നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലേ
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
ആരിന്നുനീ സ്വപ്നങ്ങളില്‍ തേന്‍തുള്ളി തൂകി
ഏകാകിയാകും പുര്‍ണ്ണേന്ദുവല്ലേ
ആരിന്നുനീ സ്വപ്നങ്ങളില്‍ തേന്‍തുള്ളി തൂകി
ഏകാകിയാകും പുര്‍ണ്ണേന്ദുവല്ലേ
താരുണ്യമേ.. പുത്താലമായ്
തേടുന്നുവോ ..ഗന്ധര്‍വ്വനേ
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
ആരിന്നുനിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നല്ലല്ലേ
ആരിന്നുനിന്‍ വള്ളിക്കുടില്‍ വാതില്‍ തുറന്നു
ഹേമന്തരാവിന്‍ പൂന്തെന്നല്ലല്ലേ
ആനന്ദവും..ആലസ്യവും
പുല്‍കുന്നുവോ.. നിര്‍മാല്യമായ്
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
പഞ്ചബാണനെഴുന്നുള്ളും നെഞ്ചിലുള്ള കിളി ചൊല്ലി
എല്ലാമെല്ലാമറിയുന്ന പ്രായമായില്ലേ
ഇനി മിന്നും പൊന്നും അണിയാന്‍ കാലമായില്ലേ
എന്തിനായ് നിന്‍ ഇടം കണ്ണിന്‍ തടം തുടിച്ചു
എന്തിനായ് നീ വലം കൈയ്യാല്‍ മുഖം മറച്ചു
വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ്
ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ്
ഐയാം തിങ്കിങ് ഓഫ് യു
ലിസ്ണിങ് റ്റു ദി റൈന്‍ ഡ്രോപ്പ്‌സ്
ഐയാം തിങ്കിങ് ഓഫ് യു
ഇളമാന്‍ കണ്ണിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
ഇളനീര്‍ കനവിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
ഹേ സലോമ ഓ സലോമ
അ സലോമ ഓ സലോമ
വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ്
ഐയാം തിങ്കിങ് ഓഫ് യു
ലിസ്ണിങ് റ്റു ദി റൈന്‍ ഡ്രോപ്പ്‌സ്
ഐയാം തിങ്കിങ് ഓഫ് യു
ഇളമാന്‍ കണ്ണിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
ഇളനീര്‍ കനവിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
ഹേ സലോമ ഓ സലോമ
അ സലോമ ഓ സലോമ
ദൂരത്തു കണ്ടാല്‍ അറിയത്ത ഭാവം
അരികത്തു വന്നാല്‍ ആതിരാ പാല്‍ക്കുടം
മുള്ളുള്ള വാക്ക് മുനയുള്ള നോക്ക്
കാണാത്തതെല്ലാം കാണുവാന്‍ കൌതുകം
ഉലയുന്ന പൂമെയ് മദനന്‍റെ വില്ല്
മലരമ്പുപോലെ നിറമുള്ള നാണം
വിടരുന്ന പനിനീര്‍ പരുവം മനസിനുള്ളില്‍
ഹേ സലോമ സലോമ സലോമ
ഹെഹേയ് സലോമ സലോമ സലോമ
ഹേ സലോമ സലോമ സലോമ
ഹെഹേയ് സലോമ സലോമ സലോമ
..ഐയാം തിങ്കിങ് ഓഫ് യു
..ഐയാം തിങ്കിങ് ഓഫ് യു
ഇളമാന്‍ കണ്ണിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
ഇളനീര്‍ കനവിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
പതിനേഴിനഴക് കൊലുസിട്ട കൊഞ്ചല്‍
ചിറകുള്ള മോഹം കൂന്തലില്‍ കാര്‍മുകില്‍
നെഞ്ചം തുളുമ്പും മിന്നല്‍തിടമ്പ്
മിണ്ടുന്നതെല്ലാം പാതിരാ പൂമഴ
ചുണ്ടോടു ചുണ്ടില്‍ നുരയുന്ന ദാഹം
മെയ്യോടു ചേര്‍ത്താല്‍ ആറാട്ടു മേളം
അനുരാഗ മുല്ലപന്തല്‍ കനവാലേ
ഹേ സലോമ സലോമ സലോമ
ഹെഹേയ് സലോമ സലോമ സലോമ
ഹേ സലോമ സലോമ സലോമ
ഹെഹേയ് സലോമ സലോമ സലോമ
ഗ ഗ ഗ പ രി സ നി ധ സ സ രി
ഗ ഗ ഗ ധ പ രി സ സ നി ധ സ സ രി
ഇളമാന്‍ കണ്ണിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
ഇളനീര്‍ കനവിലൂടെ
ഐയാം തിങ്കിങ് ഓഫ് യു
വാക്കിങ് ഇന്‍ ദി മൂണ്‍ലൈറ്റ്
ഐയാം തിങ്കിങ് ഓഫ് യു
ലിസ്ണിങ് റ്റു ദി റൈന്‍ ഡ്രോപ്പ്‌സ്
ഐയാം തിങ്കിങ് ഓഫ് യു
ഹേ സലോമ ഓ സലോമ
അ സലോമ ഓ സലോമ
എന്‍റെ ഖല്‍ബിലെ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാ
സുല്‍ത്താന്‍റെ ചേലുകാരാ
നിന്‍റെ പുഞ്ചിരി പാലിനുള്ളിലെ
പഞ്ചസാരയാവാം
നിന്‍റെ നെഞ്ചിലെ ദഫുമുട്ടുമായ്
എന്നുമെന്‍റെയാവാം
ഒപ്പനക്കുനീ കൂടുവാന്‍
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനക്കുനീ കൂടുവാന്‍
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെ
മൂടിവച്ചുവെന്നോ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാ
സുല്‍ത്താന്‍റെ ചേലുകാരാ
തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്‍
തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്‍
പൊട്ടുമെന്നപോലെ
തൊട്ടടുത്തുനീ നിന്നുവെങ്കിലും
കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈതാളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍
കൈതാളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍
മെല്ലെ കൊഞ്ചിയെന്നോ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാ
സുല്‍ത്താന്‍റെ ചേലുകാരാ
എന്‍റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍റെ കൂട്ടുകാരാ
സുല്‍ത്താന്‍റെ ചേലുകാരാ
കാറ്റാടി തണലും
താനാനാ താനാനാ താനാനാന
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസ നടനം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
കാണാത്തൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദ ചലനം
കാറ്റാടി തണലും തണലത്തര മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
ആത്മാവിന്‍ പുസ്തകത്താളില്‍
വാലിട്ടെഴുതുന്ന രാവിന്‍ വാല്ക്കണ്ണാടിയുടഞ്ഞു.
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ് മറഞ്ഞു.
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈ വെടിഞ്ഞു
കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈ വെടിഞ്ഞു
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനന കന്യകളേ അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്ക്കണ്ണാടിയുടഞ്ഞു.
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ് മറഞ്ഞു.
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
എന്തിനു വേറോരു
എന്തിനു വേറോരു സൂര്യോദയം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്‍
നിന്റേ സ്വാന്തന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം
ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം
ചോര വീണ
ചോര വീണ മണ്ണില്‍നിന്നുയര്‍ന്നു വന്ന പൂമരം
ചേതനയില്‍ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിന്‍ സഖാക്കളെ നമ്മള്‍ വന്ന വീതിയില്‍
ആയിരങ്ങള്‍ ചോര കൊണ്ടെഴുതി വച്ച വാക്കുകള്‍
ലാല്‍ സലാം ലാല്‍ സലാം
മൂര്‍ച്ചയുള്ളൊരായുധങ്ങളല്ല പോരിനാശ്രയം
ചേര്‍ച്ചയുള്ള മാനസങള്‍ തന്നെയാണതോര്‍ക്കണം
ഓര്‍മകള്‍ മരിച്ചിടാതെ കാക്കണം കരുത്തിനായ്
കാരിരുംമ്പിലെ തുരുമ്പ് മായ്ക്കണം ജയത്തിനായ്
നട്ടു കന്നു നട്ടു നാം വളര്‍ത്തിയ വിളകളെ
കൊന്നു കൊയ്തു കൊണ്ടു പോയ ജന്മികള്‍ ചരിത്രമായ്
സ്വന്ത ജീവിതം ബലികൊടുത്തു കോടി മാനുഷര്‍
പോരടിച്ചു കൊടി പിടിചു നേടിയതീ മോചനം
സ്മാരകം തുറന്നു വരും വീറു കൊണ്ട വാക്കുകള്‍
ചോദ്യമായി വന്നലച്ചു നിങ്ങള്‍ കാലിടറിയോ
രക്ത സാക്ഷികള്‍ക്കു ജന്മമേകിയ മനസ്സുകള്‍
കണ്ണുനീരിന്‍ ചില്ലിടുഞ്ഞ കാഴ്ചയായ് തകര്‍ന്നുവോ
ലാല്‍ സലാം ലാല്‍ സലാം
പോകുവാന്‍ നമുക്കു ഏറെ ദൂരമുണ്ടതോര്‍ക്കുവിന്‍
വഴിപിഴച്ചു പോയിടാതെ മിഴി തെളിചു നൊക്കുവിന്‍
നേരു നേരിടാന്‍ കരുത്തു നേടണം നിരാശയില്‍
വീണിടാതെ നേരിനായ് പൊരുതുവാന്‍ കുതിക്കണം
നാളെയെന്നതില്ല നമ്മളിന്നു തന്നെ നേടണം
നാള്‍ വഴിയിലെന്നും അമര ഗാഥകള്‍ പിറക്കണം
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
സമത്വമെന്നൊരാശയം മരിക്കുകില്ല ഭൂമിയില്‍
നമുക്കു സ്വപ്നമൊന്നു തന്നെ അന്നു മിന്നു മെന്നുമെ
തിരികേ ഞാന്‍ വരുമെന്ന
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍..
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍..
തിരപുല്‍കും നാടെന്നെ തിരികേ വിളിക്കുന്നു
ഇള വെയിലിന്‍ മധുരക്കിനാവായ് ...തിരികേ..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു ..തിരികേ..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം