Monday, December 31, 2007
Wednesday, December 26, 2007
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീലക്കുയിലേ ചൊല്ലൂ മാരിക്കിളിയേ ചൊല്ലൂ
നീയെന്റെ മാരനെ കണ്ടോ
തങ്കത്തേരില്‍ വന്നെന് മാറില്‍ പടരാനിന്നെന്‍
പുന്നാര തേന്‍കുടം വരുമോ
മുത്തിച്ചുവപ്പിക്കാന്‍ കോരിത്തരിപ്പിക്കാന്‍
എത്തുമെന്നോ കള്ളനെത്തുമെന്നോ (2)
(നീലക്കുയിലേ)
കതിവന്നൂര്‍ പുഴയോരം കതിരാടും പാടത്ത്
പൂമാലപ്പെണ്ണിനെ കണ്ടോ
കണിമഞ്ഞില്‍ കുറിയോടെ ഇലമഞ്ഞിന്‍ കുളിരോടെ
അവനെന്നെ തേടാറുണ്ടോ
ആ പൂങ്കവിള് വാടാറുണ്ടോ
ആരോമലീ ആതിരാരാത്രിയിൽ അരികെ വരുമോ
(നീലക്കുയിലേ)
അയലത്തെ കൂട്ടാളര്‍ കളിയാക്കി ചൊല്ലുമ്പോള്
നാണം തുളുമ്പാറുണ്ടോ
കവിളത്തെ മറുകിന്മേല് വിരലോടിച്ചവളെന്റെ
കാര്യം ചൊല്ലാറുണ്ടോ
ആ പൂമിഴി നിറയാറുണ്ടോ
അവളമ്പിളിപ്പാല്ക്കുടം തൂവിയെന്നരികില് വരുമോ
(നീലക്കുയിലേ)
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
പാലമരത്തിൽ… മന്ത്രങ്ങൾ ജപിക്കും
ഹരിതമധുരിത രാത്രികളിൽ…
പൊൻവേണുവൂതും ഗന്ധർവ്വനോടെൻ
പ്രണയ പരിഭവമോതിവരൂ
മൺചിരാതിൽ മിന്നും വെണ്ണിലാവിൻ നാളം
കൺതുടിക്കും താളം…
സഗമപതമപതപമഗരിഗമപഗരിസരി
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
ദേവസദസിൽ നാദങ്ങൾ വിടർത്തും
തരളതംബുരു കമ്പികളേ…
നീ പണ്ടുപാടും പാട്ടിന്റെ ഈണം
മനസ്സിൽ ഉണരും സാധകമായ്…
ആലിലയ്ക്കും മേലെ കാറ്റുറങ്ങും നേരം
മാമഴയ്ക്കും നീർത്താൻ
സനിമപതമപതപമഗരിഗമപഗരിസനി
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
മഴയുടെ മിഴിയഴകിൽ..എരിതിരിയെരിയുകയായ്
പുഴയുടെ മറുമൊഴിയിൽ.. മൊഴിയിൽ കവിതകളുതിരുകയായ്
ജപമാലപോലെ ഞാൻ മിടിച്ചു മൗനമായ്…. മൗനമായ്…
ശിവമല്ലിക്കാവിൽ കൂവളം പൂത്തു കുങ്കുമം പൂത്തു
കാവളംകിളി പാട്ടുപാടും പഞ്ചമം കേട്ടു
ആയിരം അജന്താ ചിത്രങ്ങളില്‍..
ആ മഹാബലിപുര ശില്പ്പങ്ങളില്‍..
നമ്മുടെ മോഹങ്ങള്‍ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു..
ഓര്മ്മയില്ലേ.. നിനക്കൊന്നും ഓര്മ്മയില്ലേ..
പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ ...
അലയുന്നു ഞാനിന്നു...
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാന്
അരികിലുണ്ടെന്നാലും നീ...
വെണ്മേഘഹംസങ്ങള് കൊണ്ടുവരേണമോ
എന്‍ ദുഃഖസന്ദേശങ്ങള്‍...
എന്‍ ദുഃഖസന്ദേശങ്ങള്‍...
(ആയിരം അജന്താ)
വിദളിതരാഗത്തിന്‍ മണിവീണതേടുന്ന
വിരഹിയാം വിരലിനെ പോലെ...
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാന്
മടിയിലുണ്ടെന്നാലും നീ..
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങള്‍..
മമ നാദ നൂപുരങ്ങള്‍....
(ആയിരം അജന്താ)
വരുവാനില്ലാരുമിങ്ങൊരുനാളുമീവഴി-
ക്കറിയാം അതെന്നാലുമെന്നും
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്
വെറുതേ മോഹിക്കുമല്ലോ
എന്നും വെറുതേ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപ്പോയിട്ട-
ങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്
അതിനായിമാത്രമായൊരുനേരം ഋതുമാറി
മധുമാസമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെന്വഴി-
ക്കറിയാം അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകേ
മിഴിപാകി നില്ക്കാറുണ്ടല്ലോ
മിഴിപാകി നില്ക്കാറുണ്ടല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്
വെറുതേ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലിപ്പിരിഞ്ഞുപോയില്ലാരും
അറിയാം അതെന്നാലുമെന്നും
പതിവായി ഞാനെന്റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്നുഞാന്
വെറുതേ മോഹിക്കുമല്ലോ
നിനയാത്തനേരത്തെന്‍ പടിവാതിലില്‍ ഒരു
പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാതെന്‍ മധുമാസം
ഒരുമാത്ര കൊണ്ടുവന്നല്ലോ
ഇന്ന് ഒരുമാത്ര കൊണ്ടുവന്നല്ലോ
കൊതിയോടെയോടിച്ചെന്നകലത്താ-
വഴിയിലേക്കിരുകണ്ണും നീട്ടുന്നനേരം
വഴിതെറ്റിവന്നാരോ പകുതിക്കുവച്ചെന്റെ
വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
എന്റെ വഴിയേ തിരിച്ചുപോകുന്നു
ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ...
ഞാന് ഞാന്‍ ഞാനെന്ന ഭാവങ്ങളേ...
പ്രാകൃതയുഗ മുഖച്ഛായകളേ....
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ
തിരകളും നിങ്ങളും ഒരുപോലെ.....
ആകാശ ഗോപുരത്തിന് മുകളിലുദിച്ചോ -
രാദിത്യബിംബമിതാ കടലില്‍ മുങ്ങി..
ആയിരം ഉറുമികള്‍ ഊരിവീശി
അംബരപ്പടവിനു മതിലുകെട്ടി...
പകല്വാണപ്പെരുമാളിന് രാജ്യഭാരം
വെറും പതിനഞ്ചു നാഴിക മാത്രം...
(ഞാന് ഞാന്‍ ഞാനെന്ന...)
വാഹിനീതടങ്ങളില്‍ അര്‍ദ്ധനഗ്നാംഗിയായ്
മോഹിനിയാട്ടമാടും ചന്ദ്രലേഖേ...
അംഗലാവണ്യത്തിന് അമൃതു നീട്ടി
അഷ്ടദിക്പാലകര് മതിമയക്കി..
പളുങ്കു മണ്ഡപത്തില്‍ നിന്റെ നൃത്തം
വെറും പതിനഞ്ചു നാഴിക മാത്രം ...
(ഞാന് ഞാന്‍ ഞാനെന്ന...)
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്ക്കവേ
എന്തു നല്കുവാന് എന്നെ കാത്തു നിന്നു നീ
ത്രിപ്രസാധവും മൌന ചുംബനങ്ങളും
പങ്കുവെക്കുവാന്‍ ഓടി വന്നതാനു ഞാന്
രാഗ ചന്ദനം നിന്റെ നെറ്റിയില്‍ തൊടാന്‍
ഗോപ കന്യയായ്യോടി വന്നതാണു ഞാന്‍ (അമ്പല)
അഗ്നിസാക്ഷിയായ് ഇളത്താലി ചാര്ത്തിയെന്
ആദ്യാനുരാഗം ധന്യമാകും
മന്ത്രകോടിയില്‍ ഞാന് മൂടി നില്ക്കവെ
ആദ്യാഭിലാഷം സഫലമാകും
നാലാളറിയെ കൈ പിടിക്കും
തിരു നാടക ശാലയില്‍ ചേര്‍ന്നു നില്ക്കും (നാലാള്‍)
യമുനാ നദിയായ് കുളിരലയിളകും നിനവില്‍ (അമ്പല)
ഈറനോടെ എന്നും കൈ വണങ്ങുമെന്
നിര്മ്മാല്യ പുണ്യം പകര്ന്നു തരാം
ഏറെ ജന്മമായ് ഞാന് നോമ്പു നോല്ക്കുമെന്
കൈവല്യമെല്ലാം കാഴ്ച വെക്കാം
വേളീപ്പെണ്ണായി നീ വരുമ്പോള്
നല്ലോല കുടയില്‍ ഞാന് കൂട്ടു നില്ക്കാം (വേളി)
തുളസീ ധളമായ് തിരുമലരടികളില്‍ വീണെന്
അമ്പലപ്പുഴ ഉണ്ണിക്കണ്ണനോടു നീ
എന്തു പരിഭവം മെല്ലെയോതി വന്നുവോ
കല്‍വിളക്കുകള്‍ പാതി മിന്നി നില്ക്കവേ
എന്തു നല്കുവാന് എന്നെ കാത്തു നിന്നു നീ