ആദ്യമായി താഴെക്കാണുന്ന ലിങ്കിൽ നിന്നും മൊഴി കീമാൻ ഫയൽ ഡൗണ്‍ലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യുക. http://varamozhi.wikia.com/wiki/Varamozhi
--
Download സെക്ഷനിൽ രണ്ടാമത്തെ ഇനമായി Mozhi Keyman ഡൗൺലോഡ് ലിങ്ക് ലഭ്യമാണ്.
--
സിസ്റ്റം റീ-സ്റ്റാർട്ട് ചെയ്യുക. വിൻഡോസ് ടാസ്ക് ബാറിൽ സിസ്റ്റം ടൈം ഡിസ്പ്ലേയ്ക്കു സമീപമായി ഒരു ചതുരത്തിനുള്ളിലായി 'K' ചിഹ്നം കാണുവാൻ സാധിക്കും. ഇതിൽ ക്ലിക്ക് ചെയ്ത്, തുറന്നു വരുന്ന മെനുവിൽ നിന്നും Mozhi Keymap 1.1.1 സെലക്ട് ചെയ്യുക. യൂണിക്കോഡ് ഫോണ്ടുകൾ അനുവദിക്കുന്ന എല്ലാ സോഫ്റ്റ്വെയറുകളിലും വെബ്പേജുകളിലും കീമാപ് ഫയലായി മൊഴി തിരഞ്ഞെടുത്ത് മലയാളത്തിൽ ടൈപ്പ് ചെയ്യാവുന്നതാണ്. ഇംഗ്ലീഷ് ടൈപ്പിംഗിലേക്ക് തിരികെപ്പോവാൻ ഇതേ രീതിയിൽ ‘ക’ എന്ന് കാണപ്പെടുന്ന ഐക്കണിൽ ക്ലിക്ക് ചെയ്ത് No Keyman Keyboard സെലക്ട് ചെയ്യുക.
--
കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഈ ലിങ്ക് പരിശോധിക്കുക: http://varamozhi.wikia.com/wiki/Help:Contents/Unicode:_How_To
--
മലയാളത്തിൽ ടൈപ്പ് ചെയ്യുവാനായി ഇംഗ്ലീഷിൽ ഓരോ വാക്കിന്റേയും ഉച്ചാരണം ടൈപ്പ് ചെയ്യുകയാണ് വേണ്ടത്.
ഉദാ: amma - അമ്മ
achchhan - അച്ഛൻ
kashTam - കഷ്ടം
kr^thyam - കൃത്യം
എന്നിങ്ങനെ. മലയാളത്തിലെ ഓരോ അക്ഷരവും എങ്ങിനെ ഈ രീതിയിൽ ടൈപ്പ് ചെയ്യാം എന്നു മനസിലാക്കുവാനായി