ഓർമ്മക്കായ് ഇനിയൊരു സ്നേഹഗീതം..
ആദ്യമായ് പാടുമെൻ ആത്മഗീതം..
നിനക്കായ് കരുതിയൊരിഷ്ട്ട ഗീതം..
രാഗ സാന്ദ്രമാം ഹൃദയഗീതം..
എൻ പ്രാണനിൽ പിടയുന്ന വർണ്ണഗീതം..
കവിതകുറിക്കുവാൻ കാമിനിയായ്..
ഓമനിക്കാൻ എൻറെ മകളായി..
കനവുകൾ കാണുവാൻ കാർവർണ്ണനായ് നീ..
ഓമനിക്കാൻ ഓമൽ കുരുന്നായി..
വാത്സല്യമേകുവാൻ അമ്മയായ് നീ..
നേർവഴി കാട്ടുന്ന തോഴിയായി..
പിന്നെയും ജീവൻറെ സ്പ്ന്ദനം പോലും..
നിൻ സ്വരരാഗ ലയഭാവ താളമായി..
അറിഞ്ഞതല്ലെ നീ അറിഞ്ഞതല്ലെ..
ഒന്നിനുമല്ലാതെ എന്തിനോ വേണ്ടി നാം..
എന്നോ ഒരു നാളിൽ ഒന്നു ചേർന്നു..
ഒരിക്കലും അകലരുതേയെന്നാശിച്ചു ഹൃദയത്തിൽ
ആയിരം ചോദ്യങ്ങൾ ഇനിയും..
അറിയാതെ പറയാതെ ബാക്കിവെച്ചു..
നമ്മളെല്ലാ പ്രതീക്ഷകളും പങ്കുവെച്ചു..
ഓർമയില്ലേ..നിനക്കോർമയില്ലേ..
നിനക്കായ്..ആദ്യമായ്..ഓർമ്മക്കായ്..ഇനിയൊരു സ്നേഹഗീതം.