Wednesday, December 26, 2007

ആയിരം അജന്താ ചിത്രങ്ങളില്‍..

ആയിരം അജന്താ ചിത്രങ്ങളില്‍..
ആ മഹാബലിപുര ശില്‍പ്പങ്ങളില്‍..
നമ്മുടെ മോഹങ്ങള്‍ ജന്മാന്തരങ്ങളായ്
സംഗീതമാലപിച്ചു.. സംഗമസംഗീതമാലപിച്ചു..
ഓര്‍മ്മയില്ലേ.. നിനക്കൊന്നും ഓര്‍മ്മയില്ലേ..

പ്രിയതമനാകും പ്രഭാതത്തെ തേടുന്ന
വിരഹിണിസന്ധ്യയെപ്പോലെ ...
അലയുന്നു ഞാനിന്നു...
അലയുന്നു ഞാനിന്നു നിന്നുള്ളിലലിയുവാന്‍
അരികിലുണ്ടെന്നാലും നീ...
വെണ്‍മേഘഹംസങ്ങള്‍ കൊണ്ടുവരേണമോ
എന്‍ ദുഃഖസന്ദേശങ്ങള്‍...
എന്‍ ദുഃഖസന്ദേശങ്ങള്‍...

(
ആയിരം അജന്താ)

വിദളിതരാഗത്തിന്‍ മണിവീണതേടുന്ന
വിരഹിയാം വിരലിനെ പോലെ...
കൊതിയ്ക്കുകയാണിന്നും...
കൊതിയ്ക്കുകയാണിന്നും നിന്നെ തലോടുവാന്‍
മടിയിലുണ്ടെന്നാലും നീ..
നവരാത്രി മണ്ഡപം കാട്ടിത്തരേണമോ
മമ നാദ നൂപുരങ്ങള്‍..
മമ നാദ നൂപുരങ്ങള്‍....

(
ആയിരം അജന്താ)