എന് പ്രിയ നിലാവെ
എവിടെയ് എന്‍ പ്രിയ നിലാവെ
ഒരു സായം സന്ധ്യയില്‍
നിലവിളകിന്‍ പ്രഭയില്‍
ഒരു സിന്ദുര പൊട്ടു പോലെ
എന്‍ മുന്നില്‍ തെളിഞൂ നീ
ശിശിരമായ് ഒഴുകി എന്നില്‍
പ്രണയമായ്...അനുരാഗമായ്
ഒരായിരം ആശകള്‍ പകര്‍ന്നു
എന്നില്‍ എന്‍ പ്രിയ സഖിയെ
നിലവിന്‍ മിഴിയുമായ് കാത്തിരിപ്പു
എവിടെയ് പോയ് മറഞു എന്‍ പ്രിയസഖി
രത്രികളില്‍ നിന്‍ വരവും നോക്കി
ഏകനായ് ഇരിപ്പു ഞാന്‍
എന്‍ ദുഃഖം അറിയാന്‍
എന്നില്‍ അലിയാന്‍
വാ എന്‍ പ്രിയ നിലാവെ
വസന്തമായ്...കുളിരായ്....
വാ.. ..വാ... എന്‍ ജീവനെ..
Monday, June 25, 2007
പ്രണയം
എന്താ ഈ പ്രണയം.....????
പ്രണയിച്ചവന്‍ പ്രണയം എഴുതുബോള്‍
ആ വാക്കുകളില്‍ പ്രണയത്തിന്ന് കയ്യ്‌പ്പിന്‍ രസം
പ്രണയിക്കാത്തവന്‍ പ്രണയം എഴുതുബോള്‍
ആ വാക്കുകളില്‍ പ്രണയം മധുരിക്കുന്നു.
ഇതൊന്നും അറിയാത്തവന്‍ ചോദിക്കുന്നു........
പ്രണയം ഒരു നെല്ലിക്കയാണോ...????
കണ്‍ട് അറിയാത്തവന്‍ കൊണ്‍ട് അറിയട്ടെ...

സ്നേഹ സന്ദേശം
എന്‍റ്റെ കാമുകി...അറിയാന്‍
എത്രയും സ്നേഹം നിറഞ എന്‍റ്റെ മാത്രമായ മോള്‍ക്ക് , ഞാന്‍ എത്ര നാളായി നിന്‍റ്റെ
പിറകില്‍ നടക്കുന്നു. നീ എന്ത എന്നെ ഒന്ന് നോക്കുക പോലും ച്ചെയാത്തത്.എന്നെ നിനക്ക്
ഇഷ്ടമല്ലെ...???
എനിക്കറിയാം നിന്‍റ്റെ ഉള്ളിന്‍റ്റെ ഉള്ളില്‍ എന്നോട് സ്നേഹമാണ്.
പക്ഷെ നീയത് തുറന്ന് കാണിക്കാതെതെന്ത..??
രാജണ്ണന്‍റ്റെ മകന്‍ സുനില്‍ നിന്‍റ്റെ പിറകില്‍ നടക്കുന്നുണ്ട് എന്ന് ഞാനറിഞു.അവനെ നേരിടാനുള്ള
ശാരീരിക ശേഷി ഇന്നെന്നിക്കില്ല.
അതു കൊണ്ട് ഞാന്‍ ഇത്തിരി കടന്ന കൈ പ്രയോഗിച്ചു. ഇനി അവന്‍ നിന്നെ
ശല്യം ചെയ്യുകയില്ല. അഥവാ ഇനി നിന്‍റ്റെ പുറകെ വരണമെന്ന് അവനു
തോന്നിയാല്‍ ഞാന്‍ അവന്‍റ്റെ വീടിന്‍റ്റെ മുന്നില്‍ കുഴിച്ചിട്ട മുട്ട തടഞ് നിര്‍ത്തിക്കോളും.
ഈ ഇടെയായ് നിന്‍റ്റെ ച്ചേട്ടന്‍റ്റെ മസിലുകള്‍ വീര്‍ത്ത് വീര്‍ത്ത് വരുന്നു.
അത് എന്‍റ്റെ ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്നു.
നിനക്കെന്നെ ഇഷ്ടമാന്നെങ്കില്‍ ഈ ഞായറാഴ്ച അംബലത്തില്‍ വരുംബോല്‍
ആ നീല ചുരിദാര്‍ ഇട്ട് വരണം .
എന്നോട് സ്നേഹമുണ്ടെങ്കില്‍ നീ ഇത് അനുസരിക്കുക.
അതല്ല എന്നെ ഇഷ്ടമല്ലെങ്കില്‍ തുറന്ന് പറയുക,
പിന്നീടുള്ള കാര്യങള

Thursday, June 21, 2007
സന്ധ്യ
അകലെ ചക്രവാളത്തില് സന്ധ്യ എരിഞ്ഞടങ്ങി
വിരഹ ദുഖവും പേറി നക്ഷത്രങ്ങള് കണ്ണു ചിമ്മി
മണലാരണ്യതില് വിഷാദ ഗാനവും മൂളി കാറ്റു വീശി
അകലെ കാത്തിരിക്കുന്ന ആരൊക്കെയോ സന്ധ്യാ നാമം ചൊല്ലി.
മറഞ്ഞു പോയ പകലിനെ കുറിച്ചു ഞാനോര്‍ത്തു കരഞ്ഞു.
കത്തുന്ന തീനാളങ്ങള് എന് മനസ്സിനെ ചുട്ടുപൊള്ളിക്കുന്നു.
വിഷ വാതകങ്ങല് തീജ്വാലകളായ നിമിഷത്തില്
എവിടെ നിന്നോ ഉയര്‍ന്ന കൂട്ടുകാരന്‍റെ നിലവിളി.
ഇരുളിന്‍റെ കംബിളി പുതപ്പു മാറ്റിയെത്തുന്ന നാളത്തെ പ്രഭാതം
എന് മനസ്സില് ഒരു അഗ്നികുണ്‍ഡമായി എരിയുമെന്നു ഞാന് ഭയന്നു.
അകലെ ഓലപുരയ്ക്കുള്ളില് നിലവിളികല് ഉയരുന്നതു ഞാന് കേള്‍ക്കുന്നു.
കത്തുന്ന മണ്ണെന്ന വിളക്കിനു ചുറ്റും പ്രാണന് വെടിയുന്ന ശലഭങ്ങള്
മുറ്റത്തു പാതി പണിതീര്‍ന്ന സ്വപ്നകൂടില് മിന്നാം മിനുങ്ങുകള് ചേക്കെറുന്നു.
നാളത്തെ പകലിനൊടൊപ്പം കത്തിതീരാന് വിധിച്ച മാവിന് ചില്ലയില്
സ്വപ്നം കണ്‍ടുമയങ്ങുന്ന അമ്മക്കിളിയുടെ ചിറകിനുള്ളില് നിന്നും
കിളിക്കുഞ്ഞുങ്ങല് പതിയെ ചിലയ്ക്കുന്നു നാളയെ കുറിച്ചോര്‍ക്കാതെ

Monday, June 18, 2007
ജന്മം
ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച് സ്നേഹമുണ്ടായിരിക്കണം

Friday, June 8, 2007
മഴ
മഴ പെയ്യുന്നു,
ഓര്‍മകളുടെ ബാല്യത്തിലേക്ക്..
പാടവരമ്പുകളില്‍ മഴ തീര്‍ത്ത-
കൊച്ചു വെള്ളച്ചാട്ടങ്ങളുടെ ആസ്വാദനത്തിലേക്ക്.
മാളത്തില്‍നിന്നെത്തി നോക്കി ഉള്‍വലിയുന്ന-
ഞെണ്ടിന്‍റ്റെ കാഴ്ചയിലേക്ക്.
മഴവെള്ളച്ചാലുകളില്‍
പരല്‍ മീനുകളെ തേടുന്ന തോര്‍ത്തിലേക്ക്..
ചേറുമാന്തി പുറത്തെടുക്കുന്ന മണ്ണിരയിലേക്ക്..
അവ കോര്‍ത്ത് ഒരു മീനിനായി-
തപസ്സിരിക്കുന്ന പ്രതീക്ഷകളിലേക്ക്...
കടലാസുതോണികളുടെ മത്സരത്തിലേക്ക്..
കുട മറന്നെന്ന വ്യാജേന-
പുസ്തകങ്ങള്‍ ഉടുപ്പിനുള്ളിലൊതുക്കി..
പള്ളിക്കൂടത്തില്‍ നിന്നും പെരുമഴ നനഞ്ഞ് വന്ന ആനന്ദത്തിലേക്ക്..
വഴിയില്‍ കെട്ടിനില്‍ക്കുന്ന വെള്ളം-
കൂട്ടുകാരന്റെ ഉടുപ്പില്‍ തെറിപ്പിച്ചതിന്റെ നിര്‍വ്രിതിയിലേക്ക്..
മഴ പെയ്യുന്നു..,
നഷ്ട സൌഭാഗ്യങ്ങളുടെ ഓര്‍മകളിലേക്ക്

Thursday, June 7, 2007
കവിത
ആവില്ലയീ പേന തുപ്പും മഷികൊണ്‍ടെന്ന-
കത്തെരിയും നെരിപ്പോടണയ്ക്കുവാന്‍..
ആവില്ലയീ കടലാസുതുണ്‍ടിലെന്‍-
കരള്‍ തുടിപ്പൊതുക്കുവാന്‍..
അറുക്കട്ടെ ഞാനെന്‍ സിര..
ചാലിയ്ക്കട്ടെ ചുടു നിണത്തിലെന്‍ അശ്രു ധാര..
നിറയ്ക്കട്ടെ ഉയിര്‍ കൊടുത്തെന്‍ പേനയിലീ മഷിക്കൂട്ട്..
ഇല്ല, ആവുന്നില്ലിനിയുമവള്‍തന്‍ വിരഹം പകര്‍ത്തുവാന്‍...

Subscribe to:
Posts (Atom)